Connect with us

Kerala

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു

Published

|

Last Updated

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സോളാര്‍,ബാര്‍കോഴയില്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിക്ഷേധിച്ചതിനെത്തുടര്‍ന്നാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിക്ഷേധിച്ചത്. രാവിലെ ചോദ്യോത്തരവേള തുടങ്ങും മുമ്പ് പ്രതിപക്ഷം പ്രതിഷേധം അറിയിച്ചു. എന്നാല്‍ പ്രതിപക്ഷാവശ്യം പരിഗണിക്കാതെ സഭാ നടപടികളുമായി മുന്നോട്ടു പോകാന്‍ സ്പീക്കര്‍ തീരുമാനിക്കുകയായിരുന്നു.

പ്രതിപക്ഷത്ത് നിന്ന് വിഎസ് സുനില്‍കുമാര്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. നിയമസഭയുടെ ചട്ടം മറികടക്കാനാവില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാനാവില്ല. നോട്ടീസില്‍ പറയുന്നത് കേള്‍ക്കാനെങ്കിലും തയ്യാറാകണമെന്ന് സ്പീക്കര്‍ അറിയിച്ചു.

കെ ബാബുവിനെതിരായ ബാര്‍കോഴക്കേസ് സര്‍ക്കാര്‍ അട്ടിമറിച്ചത് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം. ബാബുവിന്റെ സ്വത്ത് വിവരങ്ങളോ ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങളോ ശേഖരിക്കാതെയാണ് ക്വിക് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയത്. സ്‌റ്റേ കിട്ടുന്നത് വരെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് നല്‍കിയില്ലെന്ന വിശദാംശങ്ങള്‍ പ്രതിപക്ഷം സഭയില്‍ അവതരിപ്പിച്ചു. അതേസമയം സഭ എന്തിനു നടത്തുന്നുവെന്ന് വിഎസ് ചോദിച്ചു.

 

---- facebook comment plugin here -----

Latest