വരവായി മാമ്പഴക്കാലം…

Posted on: February 10, 2016 5:47 am | Last updated: February 10, 2016 at 9:49 am
SHARE
മലപ്പുറം ചെറുകുളമ്പില്‍ പൂത്തുലഞ്ഞ മാവ്‌
മലപ്പുറം ചെറുകുളമ്പില്‍ പൂത്തുലഞ്ഞ മാവ്‌

മലപ്പുറം: നാവില്‍ രുചിയുടെ വൈവിധ്യങ്ങള്‍ സമ്മാനിക്കാന്‍ മാമ്പഴക്കാലം വരവായി. മാമ്പഴത്തിന്റെ മാധുര്യം നുകരാന്‍ ഗ്രാമങ്ങളിലെല്ലാം മാവുകള്‍ പൂത്തുലഞ്ഞു. പാതയോരങ്ങളിലെല്ലാം മാവുകള്‍ ഇടതൂര്‍ന്ന് പൂത്തു നില്‍ക്കുന്നത് കാണാന്‍ ഏറെ ചന്തമാണ്. ചെറിയ കമ്പുകളില്‍ വരെ പൂത്തു നില്‍ക്കുന്നുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ ഇത്തവണ മാവുകള്‍ കൂടുതലായി പൂത്തുലഞ്ഞിട്ടുണ്ടെന്ന് കര്‍ഷകരും പറയുന്നു.
ഇതുവരെ പൂക്കാത്ത മാവുകള്‍ വരെ പൂവിട്ടിട്ടുണ്ട്്. എന്നാല്‍ കാലാവസ്ഥയിലെ മാറ്റം പ്രതികൂലമാകുമോ എന്ന ആശങ്കയുമുണ്ട്. കനത്ത ചൂട് പൂക്കളെ കരിച്ചില്ലെങ്കില്‍ ഇത്തവണ നിറയെ മാമ്പഴം തിന്നാം. മാമ്പഴക്കാലം നേരെത്തെ വന്നെത്തിയത് കര്‍ഷകര്‍ക്ക് ഏറെ സന്തോഷം പകരുന്നുണ്ട്. വിഷ രഹിത മാമ്പഴങ്ങളാണ് ഗ്രാമങ്ങളിലുണ്ടാകുക. ഇതിനാല്‍ വിദേശ ങ്ങളിലേക്കും മാമ്പഴം കയറ്റി അയക്കുന്നവരുമുണ്ട്. പ്രകൃതി കനിഞ്ഞാല്‍ നല്ല ലാഭം കൊയ്യാനാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. കേരളത്തില്‍ ഓരോ വര്‍ഷവും മാവ് മരങ്ങള്‍ കുറഞ്ഞ് വരുന്നതായാണ് കണക്കുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here