അലിഗഢ് പ്രവേശം: എസ് എസ് എഫ് ഹെല്‍പ് ലൈന്‍

Posted on: February 10, 2016 5:10 am | Last updated: February 10, 2016 at 12:11 am
SHARE

aligharഅലിഗഡ്: കേന്ദ്ര സര്‍വകലാശാല അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 15, 21 എന്നിവയാണ് മിക്ക കോഴ്‌സുകളിലേക്കും അപേക്ഷിക്കാനുള്ള അവസാന തീയതി. എം ബി ബി എസ്, ബി ടെക്, എല്‍ എല്‍ ബി, ബി യു എം എസ് കോഴ്‌സുകളിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. പ്രവേശം പരീക്ഷാ അടിസ്ഥാനത്തിലായിരിക്കും. എം എ മലയാളം കോഴ്‌സ് ചെയ്യാനാകുുന്ന അപൂര്‍വം കേന്ദ്ര സര്‍വകലാശാലകളില്‍ ഒന്നാണ് അലിഗഡ് യൂനിവേഴ്‌സിറ്റി. യൂനിവേഴ്‌സിറ്റിയുടെ മലപ്പുറം, മുര്‍ശിദാബാദ് സെന്ററുകളിലേക്കും അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട് വിശദ വിവരങ്ങള്‍ www.amucotnrollerexams. com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രവേശന പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി എസ് എസ് എഫ് ക്യാമ്പസ് യൂനിറ്റ് ഹെല്‍പ് ലൈന്‍ തുറന്നു. 080 8616 6208, 095 3932 3034, 088 8129 8843 എന്നീ നമ്പറുകളിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here