ഖത്വര്‍- സഊദി ധനമന്ത്രിമാര്‍ ചര്‍ച്ച നടത്തി

Posted on: February 9, 2016 9:12 pm | Last updated: February 12, 2016 at 8:45 pm
SHARE
ഖത്വര്‍ ധനമന്ത്രി ശൈഖ് അഹ്മദ് ബിന്‍ ജാസിം ബിന്‍ മുഹമ്മദ് അല്‍ താനിയും സഊദി ധനമന്ത്രി ആദില്‍ ബിന്‍ മുഹമ്മദ് അല്‍ ഫഖീഹിയും റിയാദില്‍ ചര്‍ച്ച നടത്തുന്നു
ഖത്വര്‍ ധനമന്ത്രി ശൈഖ് അഹ്മദ് ബിന്‍ ജാസിം ബിന്‍ മുഹമ്മദ് അല്‍ താനിയും
സഊദി ധനമന്ത്രി ആദില്‍ ബിന്‍ മുഹമ്മദ് അല്‍ ഫഖീഹിയും റിയാദില്‍ ചര്‍ച്ച നടത്തുന്നു

ദോഹ: ഖത്വര്‍- സഊദി അറേബ്യ ധനമന്ത്രിമാര്‍ ചര്‍ച്ച നടത്തി. ഖത്വര്‍ ധനമന്ത്രി ശൈഖ് അഹ്മദ് ബിന്‍ ജാസിം ബിന്‍ മുഹമ്മദ് അല്‍ താനി റിയാദിലെത്തിയാണ് സഊദി ധനമന്ത്രി ആദില്‍ ബിന്‍ മുഹമ്മദ് അല്‍ ഫഖീഹിനെ കണ്ടത്. ഇരു രാഷ്ട്രങ്ങളുടെയും സഹകരണത്തെയും അവ മെച്ചപ്പെടുത്തുന്നതിന്റെ വഴികളെ സംബന്ധിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.
ഖത്വരി സമ്പദ്‌വ്യവസ്ഥയുടെ മാക്രോ സാമ്പത്തികഘടനയെ സംബന്ധിച്ച് മന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന പ്രതിനിധി സംഘം വിശദീകരിച്ചു. പ്രാഥമികഘട്ടമെന്ന നിലക്കുള്ള പദ്ധതിയുടെ ആദ്യഘട്ടം കഴിഞ്ഞ വര്‍ഷമാണ് മന്ത്രാലയം തുടങ്ങിയത്. പൊതു- സ്വകാര്യ മേഖലയുടെ പങ്കാളിത്തവും വിവിധ മേഖലകളില്‍ നിക്ഷേപം വര്‍ധിപ്പിക്കാനുള്ള ഖത്വര്‍ ഭരണകൂടത്തിന്റെ ശ്രമങ്ങളുമെല്ലാം പുനരവലോകനം ചെയ്തു. ഇരു രാഷ്ട്രങ്ങളും വൈദഗ്ധ്യകൈമാറ്റത്തിന് തീരുമാനിച്ച പശ്ചാത്തലം യോഗം വിശകലനം ചെയ്തു. വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തില്‍ അനുഭവവും വെല്ലുവിളിയും പരിഹാരവുമെല്ലാം ചര്‍ച്ച ചെയ്യുന്നത് വളരെ ഉപകാരംചെയ്യും. വിവിധ മന്ത്രാലയങ്ങളുടെ പദ്ധതികളെയും മറ്റും സംബന്ധിച്ച് സഊദി സംഘവും വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here