രാജ്യത്തിന്റെ കരുത്ത് ഭരണഘടനയെന്ന് പ്രണാബ് മുഖര്‍ജി

Posted on: February 9, 2016 8:36 pm | Last updated: February 9, 2016 at 8:36 pm
SHARE

pranab-mukherjee1ന്യൂഡല്‍ഹി: ഭരണഘടനയുടെ വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ ഭരണഘടന പദവികളില്‍ ഇരിക്കുന്നവര്‍ ബാധ്യസ്ഥരാണെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം രാജ്യം കൂടുതല്‍ കരുത്താര്‍ജിച്ചത് ഭരണഘടനയില്‍ വിഭാവനം ചെയ്തിട്ടുള്ള പ്രമാണങ്ങളില്‍ മുറുകെപ്പിടിച്ചതുകൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2015 ബുദ്ധിമുട്ടേറിയ വര്‍ഷമായിരുന്നുവെന്നു രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ആഗോള സാമ്പത്തിക മാന്ദ്യം, കാലാവസ്ഥ വ്യതിയാനം, ആന്തരികവും ബാഹ്യവുമായ സുരക്ഷാ വെല്ലുവിളികള്‍ തുടങ്ങിയവയൊക്കെ രാജ്യം നേരിട്ടു. അന്താരാഷ്ട്ര അതിര്‍ത്തിയുള്ള സംസ്ഥാനങ്ങള്‍ ബാഹ്യ സഹായത്തോടെയുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ മൂലം ബുദ്ധിമുട്ടുകള്‍ സഹിച്ചു. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം എല്ലാ അന്താരാഷ്ട്ര വിഷയങ്ങള്‍ക്കും സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹാരം കണെ്ടത്തണമെന്നും രാഷ്ട്രപതി നിര്‍ദേശിച്ചു.