ഡമാസ്‌ക്കസില്‍ പോലീസ് ക്ലബിനു സമീപം സ്‌ഫോടനം; എട്ടു മരണം: നിരവധിപേര്‍ക്ക് പരിക്ക്‌

Posted on: February 9, 2016 8:05 pm | Last updated: February 10, 2016 at 10:11 am
SHARE

92805ad3916f49dcb5ccb1b4e27db117_18ഡമാസ്‌ക്കസ്: സിറിയയുടെ തലസ്ഥാനമായ ഡമാസ്‌ക്കസില്‍ പോലീസ് ക്ലബിനു സമീപമുണ്ടായ സ്‌ഫോടനത്തില്‍ എട്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. ഡമാസ്‌ക്കസിലെ മസാകെന്‍ ബാര്‍സെയിലായിരുന്നു സംഭവം. പോലീസ് ക്ലബിനു സമീപം പാര്‍ക്കിംഗ് ഏരീയയില്‍ കാര്‍ ബോംബ് സ്‌ഫോടനമാണ് നടന്നത്. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റ പലരുടെയും നിലഗുരുതരമാണെന്ന്് പ്രദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here