ഇടതു മുന്നണി മദ്യനയം വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി

Posted on: February 9, 2016 7:40 pm | Last updated: February 10, 2016 at 5:50 pm
SHARE

rahul gandi nതിരുവനന്തപുരം: ഇടതുമുന്നണി മദ്യനയം വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ നടത്തിയ ജനരക്ഷായാത്ര സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചു. അഴിമതി വച്ചുപൊറുപ്പിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. അഴിമതി കണ്ടെത്തിയാല്‍ ശക്തമായ നടപടിയെടുക്കുമെന്നും രാഹുല്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ്പിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും മുമ്പ് സ്റ്റാര്‍ട്ടപ്പില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ മന്ത്രിസഭയാണ് ഉമ്മന്‍ചാണ്ടിയുടേതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷത്തിന്റേത് കാലഹരണപ്പെട്ട പ്രത്യയശാസ്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ പ്രസംഗിച്ചഎ.കെ. ആന്റണി ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പ്രശംസിച്ചു. തന്റെ മൂന്നു സര്‍ക്കാരുകളേക്കാള്‍ മികച്ചതാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

നേരത്തെ, തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ രാഹുല്‍ ഗാന്ധിയെ മുതിര്‍ന്ന നേതാക്കളായ എ.കെ. ആന്റണി, വയലാര്‍ രവി, രമേശ് ചെന്നിത്തല എന്നിവര്‍ സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here