‘നല്ല കുട്ടികള്‍’ ഉത്തരവാദിത്തം സ്‌കൂളുകളുടേത് മാത്രമല്ല: ഡോ.മുഹമ്മദ് നജീബ്

Posted on: February 9, 2016 7:21 pm | Last updated: February 9, 2016 at 7:21 pm
SHARE

saudiബുറൈദ: നല്ല പൗരന്‍മാരാക്കി കുട്ടികളെ വാര്‍ത്തെടുക്കേണ്ട ചുമതല സ്‌കുള്‍ അധികൃതരുടേയോ അധ്യാപകരുടെയോ മതപാഠശാലകളൂടേതോ ആണെന്ന് കരുതുന്ന രക്ഷിതാക്കള്‍ അവരുടെ ദൗത്യം വിസ്മരിക്കുകയാണെന്ന് ശഖ്‌റ യൂനിവേഴ്‌സിറ്റി പ്രൊഫസറും കൗണ്‍സലറുമായ ഡോ. മുഹമ്മദ് നജീബ് അഭിപ്രായപ്പെട്ടു. ബുറൈദ ഇന്ത്യന്‍ സ്‌കൂള്‍ രക്ഷാകര്‍തൃസമിതി സംഘടിപ്പിച്ച പാരന്റിങ് പരിപാടിയില്‍ സദസിനോട് സംവദിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും ആശ്രയിക്കാവുന്നവരായി രക്ഷിതാക്കള്‍ നിലകൊള്ളുകയും സമാധാനം കിട്ടുന്ന സ്ഥലമായി ഗൃഹാന്തരീക്ഷം മാറുകയും ചെയ്യുന്നിടത്താണ് നല്ല കുട്ടി രൂപം കൊള്ളുക. സംഘര്‍ഷമയമായ കടുംബാന്തരീക്ഷത്തില്‍ വളരുന്ന കുട്ടികളില്‍ അസ്വസ്ഥതയും കുറ്റവാസനകളും കൂടുതലാണെന്ന ശാസ്ത്രീയസത്യം രക്ഷിതാക്കളെ ഇരുത്തി ചിന്തിപ്പിക്കണം. കൗമാരത്തിലെ ജൈവിക വളര്‍ച്ചയും ശാരീരിക മാനസിക വ്യതിയാനങ്ങളും തിരിച്ചറിഞ്ഞ് അവധാനതയോടെ അവയെ സമീക്കുകയാണ് വേണ്ടത്. കുട്ടികളെപ്പറ്റി സ്വപ്നമുണ്ടാകുമ്പോള്‍തന്നെ അവരൂടെ സ്വപ്നമെന്താണെന്ന് മാതാപിതാക്കള്‍ അറിയാതെ പോവുകയുമരുത്. മക്കള്‍ ഏത് നന്മയുടെ പ്രയോക്താക്കളാകണമെന്ന് ആഗ്രഹിക്കുന്നുവാ അതിന്റെ ജീവിക്കുന്ന മാതൃകകളാകാന്‍ രക്ഷിതാക്കള്‍ സന്നദ്ധരാകണമെന്നും ഡോ. നജീബ് ഉണര്‍ത്തി. മുജീബ് അബ്ദുല്‍ ഗഫൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അഡ്വ. ങഅ ടമഹമാ, ഷാജഹാന്‍, മുഹമ്മദലി പുളിങ്കാവ്, അശ്‌റഫ് (ജി.ടി.സി), സക്കീര്‍ മാടാല, ലത്തീഫ് മംഗലാപുരം എന്നിവരടങ്ങിയ പ്രസീഡിയം യോഗം നിയന്ത്രിച്ചു. ഗഫൂര്‍ വടകര സ്വാഗതവും മനാഫ് ചെറുവട്ടൂര്‍ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here