മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ കയറി പുല്ല്തിന്ന ആട് അറസ്റ്റില്‍; ഏഴ് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി

Posted on: February 9, 2016 4:37 pm | Last updated: February 9, 2016 at 4:41 pm
SHARE
goat arrested
അറസ്റ്റിലായ ആട് ഛത്തിസ് ഗഢ് പോലീസ് സ്റ്റേഷനില്‍

ബിലാസ്പൂര്‍: മജിസ്‌ട്രേറ്റിന്റെ വീട്ടിലെ പൂന്തോട്ടത്തില്‍ കയറി പുല്ലുതിന്ന ആട് അറസ്റ്റില്‍!. ചത്തിസ്ഗഢിലെ കൊറിയ ജില്ലയിലാണ് ഈ വിചിത്രമായ അറസ്റ്റ് നടന്നത്. ആടിനും ഉടമക്കും എതിരെ രണ്ട് മുതല്‍ ഏഴ് വരെ വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി കേസ് എടുക്കുകയും ചെയ്തു. പൂന്തോട്ടത്തില്‍ മേഞ്ഞുനടന്നു, ചെടികളും പച്ചക്കറികളും ഭക്ഷിച്ചു എന്നീ കുറ്റങ്ങളാണ് ആടിനെതിരെയുള്ളത്. കോടതിയില്‍ ഹാജരാക്കിയ ആടിനും ഉടമക്കും കോടതി ജാമ്യം അനുവദിച്ചു.

ജില്ലാ മജിസ്‌ട്രേറ്റ് ഹേമന്ദ് റാത്തറേയുടെ വീട്ടിലെ പൂന്തോട്ടത്തിലെ സ്ഥിരം ശല്യക്കാരനായിരുന്നു ഈ ആടെന്നും ഉടമയെ പല തവണ ഈ വിഷയത്തില്‍ താക്കീത് ചെയ്തതാണെന്നും ഛത്തിസ്ഗഢ് പോലീസ് പറഞ്ഞു. മജിസ്‌ട്രേറ്റ് രേഖാമൂലം പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here