ജര്‍മ്മനിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം

Posted on: February 9, 2016 3:07 pm | Last updated: February 10, 2016 at 10:11 am

germen train collision copyബെര്‍ലിന്‍: ജര്‍മനിയിലെ ബാവേറിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം. നൂറിലധികം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. മ്യൂണിക്കിന് 60 കിലോ മീറ്റര്‍ അകലെയുള്ള ബാഡ് ഐബ്ലിംഗില്‍ പ്രദേശിക സമയം ചൊവ്വാഴ്ച രാവിലെയാണ് സംഭവം. റോസെന്‍ഹെയിം-ഹോള്‍കിര്‍ച്ചന്‍ റെയില്‍വേ പാതയില്‍ മുഖാമുഖമെത്തിയ ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്.

കൂട്ടിയിടിയുടെ ആഘോതത്തില്‍ ട്രെയിനുകളിലൊന്നു മറിയുകയായിരുന്നു. അപകടത്തില്‍ എത്ര പേര്‍ മരിച്ചെന്നത് വ്യക്തമല്ല. എന്നാല്‍ നാലു പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്തു രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ബാവേറിയന്‍ പോലീസ് അറിയിച്ചു.