ഐ എന്‍ എല്ലുമായി സി പി എമ്മിന് നല്ല ബന്ധം:പിണറായി

Posted on: February 9, 2016 12:01 pm | Last updated: February 9, 2016 at 12:01 pm
SHARE

PINARAYI_VIJAYAN_10561fആലപ്പുഴ: ഐ എന്‍ എല്ലുമായി സി പി എം നല്ല ബന്ധത്തിലാണെന്ന് പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍.ഐ എന്‍ എല്‍ ഇപ്പോള്‍ തന്നെ ഏറെക്കുറെ എല്‍ ഡി എഫ് ഘടകകക്ഷിയെപോലെയാണ്പ്രവര്‍ത്തിച്ചുവരുന്നത്‌. ഘടകകക്ഷിയാക്കുന്നതുള്‍പ്പെടെയുള്ള ബാക്കി കാര്യങ്ങള്‍ തിരഞ്ഞെടുപ്പിന് മുമ്പ് എല്‍ ഡി എഫ് യോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു.നവകേരള യാത്രയുടെ ഭാഗമായി ആലപ്പുഴയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പി ഡി പിയെ ഒരു ഘട്ടത്തിലും എല്‍ ഡി എഫിന്റെ ഭാഗമാക്കാന്‍ ആലോചിച്ചിട്ടില്ല. ഒരു തിരഞ്ഞെടുപ്പില്‍ അവര്‍ ഏകപക്ഷീയമായി ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു.അതല്ലാതെ അവരുമായി യാതൊരു വിധ ബന്ധവുമില്ലെന്ന് സി പി എം നേതാവ് പറഞ്ഞു. ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള ജെ എസ് എസിനെ എല്‍ ഡി എഫില്‍ ഘടകകക്ഷിയാക്കണമെന്ന് നേരത്തെ തന്നെ അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഇക്കാര്യം എല്‍ ഡി എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും.ഗൗരിയമ്മയെ അവരുടെ വസതിയിലെത്തി സന്ദര്‍ശിച്ചത് അവര്‍ ക്ഷണിച്ചിട്ടാണ്.മറ്റെന്തെങ്കിലും വിഷയങ്ങള്‍ ചര്‍ച്ചയായിട്ടില്ലെന്നും നിയമസഭാ സീറ്റുള്‍പ്പെടെയുള്ള കാര്യങ്ങള്‍ എല്‍ ഡി എഫാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും പിണറായി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here