കാര്‍ പിടിച്ചെടുക്കാന്‍ ക്വട്ടേഷന്‍;ബേങ്ക് മാനേജര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

Posted on: February 9, 2016 11:30 am | Last updated: February 9, 2016 at 11:30 am
SHARE

court roomകോഴിക്കോട്: കാര്‍ വായ്പ തിരിച്ചടക്കാത്തതിനാല്‍ കാര്‍ പിടിച്ചെടുക്കാന്‍ ഏജന്റുമാര്‍ക്കൊപ്പം ക്വട്ടേഷന്‍ സംഘത്തിനെ അയച്ച സംഭവത്തില്‍ ബേങ്ക് മാനെജര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്.

കോഴിക്കോട് എസ് ബി ഐ മെയിന്‍ ബ്രാഞ്ച് മാനെജര്‍ക്കെതിരെയും രണ്ട്് ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്കുമെതിരെയുമാണ് കേസെടുത്ത് അന്വേഷിക്കാന്‍ കോഴിക്കോട് ടൗണ്‍ പോലീസിനോട് കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ബിജുമേനോന്‍ ഉത്തരവിട്ടത്.
ഇന്നലെ കോഴിക്കോട് എസ് ബി ഐ മെയിന്‍ ബ്രാഞ്ച് മാനേജര്‍ കോടതിയില്‍ ഹാജരായി നല്‍കിയ വിശദീകരണം തള്ളിയാണ് കോടതി നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here