പ്രവാസി യുവാവിന്റെ സമ്മാനത്തുക വൃക്ക രോഗിയായ യുവതിയുടെ ചികിത്സക്ക് കൈമാറി

Posted on: February 9, 2016 11:13 am | Last updated: February 9, 2016 at 11:13 am
SHARE

HELPചങ്ങരംകുളം: വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സഹായംതേടുന്ന യുവതിയുടെ ചികിത്സാ സഹായ നിധിയിലേക്ക് പ്രവാസി യുവാവിന് ലഭിച്ച സമ്മാനത്തുക കൈമാറി. യു എ ഇയിലെ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന ഷാജഹാന്‍ ഹൈദര്‍ അലിയാണ് എഫ് എം റേഡിയോയിലെ എസ് എം എസ് മത്സരത്തില്‍ പങ്കെടുത്ത് ലഭിച്ച ഒരു ലക്ഷത്തോളം രൂപയും സുഹൃത്തുക്കളില്‍ നിന്നും സമാഹരിച്ച അന്‍പതിനായിരം രൂപയുംചേര്‍ത്ത് ഒന്നര ലക്ഷത്തോളം രൂപ യുവതിയുടെ ചികിത്സക്ക് കൈമാറിയത്.
മൂക്കുതല സ്വദേശിയായ ശബ്‌നയാണ് വൃക്ക രോഗം ബാധിച്ച് സഹായം തേടുന്നത്.

മാതാവ് നേരത്തെ വൃക്ക രോഗം ബാധിച്ച് മരിക്കുകയും പിതാവ് വേറെ വിവാഹം കഴിക്കുകയും ചെയ്തതോടെ ശബ്‌നയും സഹോദരനും മാതാവിന്റെ സഹോദരിയുടെ സംരക്ഷണത്തിലാണ്. നേരിട്ട് കാണുകയോ മുന്‍പരിചയമോ ഇല്ലാത്ത ശബ്‌നക്കുവേണ്ടി നാട്ടിലുള്ള സുഹൃത്തുക്കള്‍ ചികിത്സാ സഹായം നല്‍കണമെന്ന് ഷാജഹാനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് തനിക്ക് സമ്മാനമായി കിട്ടിയ തുക മുഴുവന്‍ യുവതിയുടെ ചികിത്സക്ക് നല്‍കാമെന്ന് തീരുമാനിക്കുകയായിരുന്നു. സമ്മാനമായി ലഭിച്ച 5000 ദിര്‍ഹവും സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച സംഖ്യയും യുവതിക്ക് നല്‍കി. ഷാജഹാന്‍ വിദേശത്തായതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് പന്താവൂര്‍, ഷാജഹാന്റെ മാതാവ് കുഞ്ഞിമോള്‍, സഹോദരി റുഖിയ, സുഹൃത്തായ അമൃത എന്നിവര്‍ ശബ്‌നയുടെ വീട്ടിലെത്തിയാണ് തുക കൈമാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here