വീണ്ടും കോലീബി സഖ്യത്തിന് നീക്കം: ഐ എന്‍ എല്‍

Posted on: February 9, 2016 11:01 am | Last updated: February 9, 2016 at 11:01 am
SHARE

inl flagകൊച്ചി: കേരളത്തില്‍ വീണ്ടും കോലീബി സഖ്യത്തിന് നീക്കം നടക്കുന്നതായി പ്രൊഫ.എപി അബ്ദുല്‍ വഹാബ്.കോഴിക്കോട് മുസ്‌ലിം ലീഗ് ഓഫീസില്‍ ലീഗ് നേതൃത്വവും ആര്‍എസ്എസ് നേതാകളും തമ്മില്‍ ചര്‍ച്ച നടത്തിയത് ഈ നീക്കത്തിന്റെ ഭാഗമാണ്. ബി ജെ പിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ലീഗ് എല്ലാവിധ പരികര്‍മിത്വം ഏറ്റെടുക്കുകയാണെന്നും അബ്ദുല്‍ വഹാബ് പറഞ്ഞു. ബിജെപിയിലേക്ക് ആളെ ചേര്‍ക്കുന്ന ജോലി ആണ് ഇപ്പോള്‍ ലീഗ് നേതൃത്വം ചെയ്തുകൊണ്ടിരിക്കുന്നത്. മത നേതാക്കളെയും മത പ്രഭാഷകരെയും രാഷ്ട്രീയ വേദികളില്‍ ഉപയോഗിക്കുന്നതു അവരുടെ രാഷ്ട്രീയ പാപ്പരത്തം ആണ് വെളിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.അസഹിഷ്ണുതക്കും സാമുദായിക ധ്രുവീകരണത്തിനും എതിരെ ഐ എന്‍ എല്‍ സംഘടിപ്പിച്ച ജനജാഗ്രത യാത്രക്ക് എറണാകുളം നെട്ടുരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.