മഞ്ഞുവീഴ്ച:സൈനികരില്‍ ഒരാളെ ജീവനോടെ കണ്ടെടുത്തു

Posted on: February 9, 2016 8:58 am | Last updated: February 9, 2016 at 4:16 pm
SHARE

snowfallജമ്മു: ജമ്മു കശ്മീരിലെ സിയാച്ചിനില്‍ മഞ്ഞുവീഴ്ചയില്‍ കാണാതായ പത്തുസൈനികരില്‍ ഒരാളെ ആറുദിവസത്തിനുശേഷം മഞ്ഞുപാളികള്‍ക്കിടയില്‍ നിന്നും ജീവനോടെ കണ്ടെത്തി.ദിവസങ്ങള്‍ നീണ്ടുനിന്ന തിരച്ചിലിനുശേഷം മഞ്ഞുപാളികള്‍ക്കിടയില്‍ 25 അടി താഴ്ചയിലാണ് മഞ്ഞില്‍പുതഞ്ഞുകിടന്ന ലാന്‍സ് നായിക് ഹന്‍മന്‍ ഥാപ്പയെ കണ്ടെടുത്തത്.

രക്ഷപ്പെട്ട സെെനികന്‍
രക്ഷപ്പെട്ട സെെനികന്‍

കര്‍ണാടക സ്വദേശിയായ ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നും, ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. മഞ്ഞുപാളികള്‍ക്കിടയില്‍ 25 അടി താഴ്ചയില്‍ ആറുദിവസമാണ് ഥാപ്പ കുടുങ്ങികിടന്നത്. അത്ഭുതകരമായ കണ്ടെടുക്കലാണിതെന്ന് സൈന്യം അറിയിച്ചു.

നേരത്തെ കാണാതായ സൈനികരില്‍ നാലുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. മറ്റുളളവര്‍ക്കായി ഇനിയും തിരച്ചില്‍ തുടരുകയാണ്. പ്രത്യേകതരം യന്ത്രങ്ങളുടെ സഹായത്തോടെ, ദിശാനിര്‍ണയം നടത്തി മഞ്ഞുപുതഞ്ഞ സ്ഥലങ്ങളില്‍ പലയിടങ്ങളിലും മുപ്പതടി വരെ ആഴത്തില്‍ കുഴിച്ചാണ് പരിശോധന തുടരുന്നത്.

സിയാച്ചിന്‍ മേഖലയില്‍ ശൈത്യകാലത്ത് ഹിമപാതവും മണ്ണിടിച്ചിലും സര്‍വസാധാരണമാണ്. കഴിഞ്ഞ ജനുവരിയില്‍ ഉണ്ടായ മഞ്ഞുവീഴ്ചയില്‍ നാലു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഹിമപാതത്തില്‍ സൈനികരുടെ വാഹനം മഞ്ഞിനടിയിലാവുകയും നാലുപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here