സഅദിയ്യ: വാര്‍ഷികത്തിനും താജുല്‍ ഉലമ, നൂറുല്‍ ഉലമ ഉറൂസിനും തുടക്കം

Posted on: February 9, 2016 12:29 am | Last updated: February 9, 2016 at 12:29 am
SHARE

കാസര്‍കോട്: ജാമിഅ സഅദിയ്യ: അറബിയ്യയുടെ 46 ാം വാര്‍ഷിക സനദ്ദാന മഹാസമ്മേളനത്തിനും നാല് പതിറ്റാണ്ടുകാലം സഅദിയ്യയെ മുന്നില്‍ നിന്ന് നയിച്ച താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, നൂറുല്‍ ഉലമ എം എ ഉസ്താദ് എന്നിവരുടെ വാര്‍ഷിക ഉറൂസിനും പ്രൗഢമായ തുടക്കം. നൂറുല്‍ ഉലമയുടെ മഖ്ബറയുടെ ചാരത്ത് സമസ്തയുടെ ത്രിവര്‍ണ പതാക സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ ഉയര്‍ത്തി. സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി കല്ലകട്ട, സയ്യിദ് അശ്‌റഫ് തങ്ങള്‍ മഞ്ഞംപാറ, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ഫാറൂക്ക്, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് യു പി എസ് തങ്ങള്‍, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് സഅദി, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ കെ ഹുസൈന്‍ ബാഖവി, മുഹമ്മദ് ബാദിഷാ സഖാഫി കൊല്ലം, പി എ കെ മുഴപ്പാല, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ പി ഹുസൈന്‍ സഅദി, മുക്രി ഇബ്‌റാഹിം ഹാജി, ടി സി മുഹമ്മദ്കുഞ്ഞി ഹാജി, മുല്ലച്ചേരി അബ്ദുല്‍ ഖാദിര്‍ ഹാജി, എം എ സി അബ്ദുല്‍ ഖാദിര്‍ ഹാജി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഉബൈദുല്ലായി സഅദി, അബ്ദുല്‍ വഹാബ് എം എ, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, മൊയ്തു സഅദി ചേരൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സിറാജ് അബ്ദുല്ല ഹാജി, സുലൈമാന്‍ കരിവെള്ളൂര്‍, ഏണിയാടി അബ്ദുല്‍ കരീം സഅദി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, പാറപ്പാള്ളി ഇസ്മാഈല്‍ സഅദി, ഷാഫി ഹാജി കീഴൂര്‍, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, അബ്ദുല്ല ഹാജി കളനാട്, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, മുനീര്‍ സഅദി നെല്ലിക്കുന്നു, ഷാഫി കുദിര്‍ ഹസ്സന്‍ കുഞ്ഞി മള്ഹര്‍, അലി പൂച്ചക്കാട്, പി എസ് മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുല്‍ ഖാദിര്‍ ഹാജി ചേറ്റുകുണ്ട്, പാറപ്പള്ളി ഖാദിര്‍ ഹാജി സംബന്ധിച്ചു. നൂറുല്‍ ഉലമ മഖ്ബറയില്‍ നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ സയ്യിദ് കെ പി എസ് ജമലുല്ലൈലി തങ്ങള്‍ ബേക്കല്‍ ഉദ്ഘാടനം ചെയ്തു.