Connect with us

Business

സെന്‍സെക്‌സ് 329 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

Published

|

Last Updated

മുംബൈ: ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു. സെന്‍സെക്‌സ് 329.55 പോയിന്റ് നഷ്ടത്തില്‍ 24,287.42ലും നിഫ്റ്റി 101.85 പോയിന്റ് താഴ്ന്ന് 7387.25ലുമാണ് ക്ലോസ് ചെയ്തത്. യൂറോപ്യന്‍ വിപണികളിലെ നഷ്ടമാണ് ആഭ്യന്തര വിപണിയേയും ബാധിച്ചത്. 1186 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1477 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഭാരതി എയര്‍ടെല്‍, എസ്ബിഐ, ആക്‌സിസ് ബാങ്ക്, ലുപിന്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ഐടിസി, സണ്‍ ഫാര്‍മ, ടിസിഎസ് തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.