Connect with us

National

ഹൈദരാബാദില്‍ മരുന്ന് നിര്‍മാണശാലയില്‍ പൊട്ടിത്തെറി: ആറ് മരണം

Published

|

Last Updated

മഹേശ്വരം: ഹൈദരാബാദിലെ മഹേശ്വരത്തുള്ള മരുന്ന് നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് ജീവനക്കാര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ആറിന് മഹേശ്വരത്തെ മംഖാള്‍ വ്യവസായ മേഖലയിലെ അസിത ഫാര്‍മ ആന്‍ഡ് ഡ്രഗ്‌സ് ഫാക്ടറിയിലാണ് സ്‌ഫോടനം. ഫാക്ടറിയിലെ റിയാക്ടറിനു സമീപം നിന്നവരാണ് മരിച്ചത്.

പൊട്ടിത്തെറിക്കുശേഷമുണ്ടായ തീപിടിത്തതില്‍ പൊള്ളലേറ്റാണ് ഇവര്‍ മരിച്ചത്. ആദ്യം നാലു പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും പിന്നീട് രണ്ട് മൃതദേഹങ്ങള്‍ കൂടെ കണ്ടെത്തുകയായിരുന്നു. പ്രൊഡക്ഷന്‍ ഇന്‍ചാര്‍ജ് മൂര്‍ത്തി(45), ക്വാളിറ്റി കണ്‍ട്രോളര്‍ വെങ്കട്(28, കോശാറാം(26), ദസ്‌റു റായ്(24), ദേവ(23), ജോഗാറാം(25) എന്നിവരാണ് മരിച്ചത്.

---- facebook comment plugin here -----

Latest