Connect with us

Gulf

എം എ ഉസ്താദ് സ്മാരക പഠന സംഗമം

Published

|

Last Updated

ദോഹ: “എം എ ഉസ്താദ്: ധൈഷണിക നഷ്ടത്തിന്റെ ഒരാണ്ട്” എന്ന ശീര്‍ഷകത്തില്‍ കാസര്‍കോട് ജാമിഅ സഅദിയ്യ ഖത്വര്‍ കമ്മിറ്റി പഠന സംഗമം സംഘടിപ്പിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലയുടെ പ്രസിഡന്റും ചിന്തകനും എഴുത്തുകാരനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ വിയോഗത്തിന് ഒരാണ്ട് പൂര്‍ത്തിയാക്കിയ വേളയിലാണ് ദീര്‍ഘകാലം ജാമിഅ സഅദിയയുടെ ജനറല്‍ മാനേജരായി പ്രവര്‍ത്തിച്ച എം എ ഉസ്താദ് അനുസ്മരണ സംഗമം സംഘടിപ്പിച്ചത്.
ഐ സി എഫ് നാഷനല്‍ പ്രസിഡന്റ് പറവണ്ണ അബ്ദുര്‍റസാഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് സിദ്ദീഖ് സഖാഫി അധ്യക്ഷത വഹിച്ചു.
അബ്ദുല്‍ ഗഫ്ഫാര്‍ സഅദി രണ്ടത്താണി, അലി അക്ബര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. കടവത്തൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍, ഇ കെ അബ്ദുല്‍ കരീം ഹാജി, സലാം ഹാജി പാപ്പിനിശ്ശേരി, നൂര്‍ മുഹമ്മദ്, ജമാലുദ്ദീന്‍ അസ്ഹരി സംബന്ധിച്ചു.

Latest