Connect with us

Gulf

സ്വദേശി കാര്‍ഷികോത്പന്ന കേന്ദ്രം പരിസ്ഥിതി മന്ത്രി സന്ദര്‍ശിച്ചു

Published

|

Last Updated

ദോഹ: അല്‍ മസ്‌റൂഅയിലെ ഖത്വര്‍ കാര്‍ഷികോത്പന്ന വിപണന കേന്ദ്രത്തില്‍ നഗരസഭ, പരിസ്ഥിതി മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ റുമൈഹിയുടെ സൗഹൃദ സന്ദര്‍ശനം. സ്വദേശി പച്ചക്കറി ചന്തയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മന്ത്രി ചുമതലക്കാരില്‍ നിന്നും ചോദിച്ചു മനസ്സിലാക്കി. പ്രദേശത്തെ പൗരന്‍മാരില്‍നിന്നും താമസക്കാരില്‍ നിന്നും തങ്ങള്‍ക്കു ലഭിക്കുന്ന സേവനങ്ങള്‍ സംബന്ധിച്ചും മന്ത്രി വിവരങ്ങള്‍ ആരാഞ്ഞു.
അല്‍ മസ്‌റൂഅ, അല്‍ ഖോര്‍, അല്‍ ദഖീറ, വക്‌റ എന്നിവിടങ്ങളിലാണ് സ്വദേശി കാര്‍ഷികോത്പാദനവും വിപണനവും പ്രത്സാഹിപ്പിക്കുന്നതിനായി പ്ലാസകള്‍ പ്രവര്‍ത്തിക്കുന്നത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് വിപണന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. പൗരന്‍മാരുടെയും വിദേശികളുടെയും ജീവിതച്ചെലവുകള്‍ കുറക്കുക ലക്ഷ്യംവെച്ചാണ് സ്വദേശി ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. ഒപ്പം രാജ്യത്തിന്റെ ജൈവ സമ്പത്ത് വര്‍ധിപ്പിക്കുന്നതിനും പ്രോത്സാഹനം നല്‍കുന്നു. സ്വദേശി ഉത്പന്നങ്ങള്‍ രാജ്യത്തെ പൊതുവിപണിയില്‍ വില കുറക്കാന്‍ കാരണമാകുന്നുവെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
സ്വദേശി കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ കൊണ്ടുവന്ന് വില്‍പ്പന നടന്നത്തുന്നതിനുള്ള സൗകര്യങ്ങളാണ് ഇത്തരം വിപണന കേന്ദ്രങ്ങളിലൂടെ സര്‍ക്കാര്‍ ഒരുക്കുന്നത്.