പുറത്തു വിട്ടത് എഡിറ്റ് ചെയ്ത സിഡി: ബിജു രമേശ്

Posted on: February 8, 2016 2:25 pm | Last updated: February 8, 2016 at 6:43 pm
SHARE

biju rameshതിരുവനന്തപുരം: തനിക്ക് എതിരെ പുറത്തു വിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖയെന്നും ഇത് പുറത്തിറക്കിയതിന് പിന്നില്‍ സര്‍ക്കാരാണെന്നും ബിജു രമേശ് പ്രതികരിച്ചു. എപ്പോള്‍ അറസ്റ്റ് ചെയ്താലും നല്‍കാന്‍ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ബാബുവിന്റെ പേര് പറഞ്ഞത് ഒരു മന്ത്രി പറഞ്ഞിട്ടെന്നും തന്നെ കൂടുതല്‍ ഉപദ്രവിച്ചാല്‍ മന്ത്രിമാരുടെ വടക്കേ ഇന്ത്യയിലെ നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിടുമെന്നും തന്നെ ഭീഷണി പെടുത്താന്‍ ശ്രമിക്കുന്നത് അവരുടെ നാശത്തിനാണെന്നും ബിജുരമേശ് പറഞ്ഞു. ചെന്നിത്തലയ്ക്ക് നല്‍കിയത് സംഭാവനയാണെന്നും കോഴ ആണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഉപദ്രവിക്കുരുതെന്ന് വിഎസ് ശിവകുമാറും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടുവെന്നും ബിജു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here