Connect with us

Kerala

ബാര്‍കോഴ;മന്ത്രി ബാബുനിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

Published

|

Last Updated

തൃശൂര്‍: ബാര്‍ കോഴ കേസില്‍ മന്ത്രി കെ.ബാബുവിനെതിരെയുള്ള ആരോപണങ്ങള്‍ സംബന്ധിച്ച് തെളിവില്ലെന്ന ത്വരിത അന്വേഷണ റിപ്പോര്‍ട്ട് (ക്വിക്ക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട്) തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ആരോപണം ശരിവയ്ക്കുന്ന തെളിവുകള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ട് 13 പേരുടെ സാക്ഷിമൊഴികളും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

44 അനുബന്ധ രേഖകള്‍ പരിശോധിക്കുകയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുകയും ചെയതതിന്റെ അടിസ്ഥാനത്തിലാണ് ബാബുവിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നു കോടതിയില്‍ വിജിലന്‍സ് ക്വിക്ക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജഡ്ജി അവധിയായതിനാല്‍ റിപ്പോര്‍ട്ട് പരിഗണിച്ചിട്ടില്ല. എറണാകുളം വിജിലന്‍സ് എസ്പി ആര്‍.നിശാന്തിനിയാണ് ആരോപണം അന്വേഷിച്ചത്.
ബിജു രമേശിന്റെ ആരോപണത്തിന്മേല്‍ മന്ത്രി കെ.ബാബുവിനെതിരെയും പരാതിക്കാരന്‍ ബിജു രമേശിനെതിരേയും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി
കഴിഞ്ഞ മാസമാണ് ഉത്തരവിട്ടത്. എഫ്.ആര്‍ രജിസ്റ്റര്‍ ചെയ്ത് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. മന്ത്രിക്കെതിരായ ദ്രുതപരിശോധന പൂര്‍ത്തിയാക്കാന്‍ വിജിലന്‍സ് കൂടുതല്‍ സമയം ആവശ്യപ്പെട്ടപ്പോഴായിരുന്നു കഴിഞ്ഞ മാസം കോടതി കേസെടുക്കാന്‍ ആവശ്യപ്പെട്ടത്.