Connect with us

Gulf

ശൈഖ് മുഹമ്മദിന്റെ സന്ദര്‍ശനം ഇന്ത്യ യു എ ഇ ബന്ധം ഊഷ്മളമാകും: ഡോ. അന്‍വര്‍ മുഹമ്മദ് ഗര്‍ഘാഷ്

Published

|

Last Updated

അബുദാബി: അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത് ഇന്ത്യയും യു എ ഇയും തമ്മിലുള്ള ബന്ധം ദൃഢവും ഈഷ്മളവുമാക്കാന്‍ സാഹചര്യമൊരുക്കുമെന്ന് യു എ ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ മുഹമ്മദ് ഗര്‍ഘാഷ് വ്യക്തമാക്കി. അബുദാബി വിദേശകാര്യ മന്ത്രാലയത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ന്യൂ ഡൽഹി, മുംബൈ  എന്നീ സ്ഥലങ്ങളാണ്  സന്ദർശിക്കുക .വ്യാപാര, രാഷ്ട്രീയ, സുരക്ഷാ സഹകരണം സന്ദർശനം കൂടുതൽ കുറ്റ മറ്റതാക്കും. ഊർജ്ജം, വ്യോമയാനം, സാങ്കേതികവിദ്യ, അടിസ്ഥാന ചെറുകിട, തുടങ്ങിയ മേഖ ലകളിൽ യുഎഇ സഹകരണം പ്രതീക്ഷിക്കുന്നു അദ്ദേഹം പറഞ്ഞു .

യു എ ഇയുടെ ഏറ്റവും അടുത്ത സുഹൃത്ത് രാജ്യമാണ് ഇന്ത്യ. ഇന്ത്യയുമായുള്ള ബന്ധം യു എ ഇക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ്. ഇന്ത്യയും യു എ ഇയും തമ്മില്‍ ചരിത്രകാലം മുതല്‍ വാണിജ്യ-വ്യാപാര മേഖലകളില്‍ നല്ല ബന്ധമാണ് നിലനില്‍ക്കുന്നത്. ഈസ്റ്റ് ആന്റ് വെസ്റ്റ് സാമ്പത്തിക ധ്രുവങ്ങൾ തമ്മിലുള്ള പാലം നിർമ്മിക്കുന്നതിനും ഏഷ്യയുമായി  ബന്ധം സ്ഥാപിക്കുന്നതിന് മിഡിൽ ഈസറിന്റെ ഒരു കവാടമാണ് ഇന്ത്യ .യു എ  ഇ യുടെ ലോകത്തിലെ മൂന്നാമത്തെ പങ്കാളിയാണ് ഇന്ത്യ .കൂടുതൽ സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള അവസരമായി ഈ സന്ദർശനത്തിനെ  കാണുന്നു.നമുക്കു ഭാവിയിൽ മുന്നോട്ട് നോക്കുമ്പോൾ യുഎഇ-ഇന്ത്യ ബന്ധം തന്ത്രപ്രാധാന്യമാണ് .
ശൈഖ് മുഹമ്മദിന്റെ സന്ദര്‍ശനത്തോടെ യു എ ഇയും ഇന്ത്യയും തന്ത്രപ്രധാനമായ മേഖലകളില്‍ സഹകരണം ഉറപ്പുവരുത്തും. യു എ ഇ സ്വദേശികള്‍ വിദ്യാഭ്യാസ- ആരോഗ്യ മേഖലകളില്‍ ഇന് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഇന്ത്യയെയാണ്, ഗര്‍ഘാഷ് വ്യക്തമാക്കി.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു എ ഇ സന്ദര്‍ശനം വളരെ വിജയകരമായിരുന്നു. ഭീകരവാദ തീവ്രവാദ മേഖലകളില്‍ യു എ ഇയും ഇന്ത്യയും സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. സ്വകാര്യ മേഖലയിലും ഇന്ത്യയുമായി നല്ല ബന്ധമാണ് നിലനില്‍ക്കുന്നത്. ശൈഖ് മുഹമ്മദിന്റെ സന്ദര്‍ശനത്തിലെ ചര്‍ച്ചകളില്‍ പ്രാദേശിക വിഷയങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുക, അദ്ദേഹം പറഞ്ഞു.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുന്ന സംഘത്തില്‍ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, യു എ ഇ വിദേശകാര്യ സഹമന്ത്രി, യു എ ഇ തൊഴില്‍ വകുപ്പ് മന്ത്രി, യു എ ഇ ധനകാര്യവകുപ്പ് മന്ത്രി, യു എ ഇ സെന്‍ട്രല്‍ ബേങ്ക് ഗവര്‍ണര്‍, മറ്റു മുതിര്‍ന്ന ഉദ്യോസ്ഥര്‍, വ്യാപാര വാണിജ്യപ്രമുഖര്‍ എന്നിവരാണ് പ്രധാനമായുണ്ടാകുക. സംഘം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ത്യന്‍ പ്രസിഡന്റ് പ്രണബ് കുമാര്‍ മുഖര്‍ജി, വിവിധ വകുപ്പ് മന്ത്രിമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തും. കഴിഞ്ഞ ആഗസ്റ്റില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി യു എ ഇയിലെത്തിയ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരമാണ് യു എ ഇ സംഘം ഇന്ത്യ സന്ദര്‍ശിക്കുന്നത്.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest