ബാറുകള്‍ തുറക്കാമെന്ന് എല്‍ഡിഎഫ് ഉറപ്പു നല്‍കി: ബിജു രമേശിന്റെ ശബ്ദരേഖ പുറത്ത്

Posted on: February 8, 2016 11:54 am | Last updated: February 9, 2016 at 8:59 am

biju ramesh2തിരുവനന്തപുരം: പൂട്ടിയ 418 ബാറുകളും തുറക്കാമെന്ന് എല്‍ഡിഎഫ് ഉറപ്പു നല്‍കിയതായി ബിജു രമേശ്. ബാറുടമകളുടെ യോഗത്തിന്റെ ശബ്ദരേഖയിലാണ് വെളിപ്പെടുത്തല്‍. വിഎസ് ഉറപ്പു നല്‍കിയാല്‍ യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാം എന്നും കോടിയേരി ബാറുകള്‍ തുറക്കാം എന്ന് ഉറപ്പ് നല്‍കിയതായും  ശബ്ദരേഖയില്‍ ബിജു പറയുന്നു. വിജിലന്‍സ് എസ്പി സുകേശന്‍ മാധ്യമങ്ങളോട് നാല് മന്ത്രിമാരുടെ പേരുപറയാന്‍ പറഞ്ഞെന്നും എസ്പി സുകേശന്‍ സര്‍ക്കാരിനെതിരാണെന്നും യോഗത്തില്‍ ബിജു പറയുന്നു. ബിജു രമേശ് വിജിലന്‍സി്‌ന ്‌സമര്‍പ്പിച്ച് ഈ ശബ്ദരേഖയിലെ സംഭാഷത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് എസ്പി സുകേശനെതിരെ ക്രൈബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.