Connect with us

Malappuram

കനത്ത ചൂടില്‍ നീര്‍ച്ചാലായി നിള

Published

|

Last Updated

വളാഞ്ചേരി: മാസങ്ങള്‍ക്ക് മുമ്പ് നിറഞ്ഞൊഴുകിയിരുന്ന നിള ഇന്ന് നീര്‍ച്ചാലായി മാറിയിരിക്കുന്നു. വേനല്‍ തുടക്കത്തില്‍ തന്നെ ഒഴുക്ക് നിലക്കാറായ നിളയില്‍ പേരിന് മാത്രമാണ് ഇപ്പോള്‍ വെള്ളമുള്ളത്. ഏറെ മുങ്ങി മരണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കുറ്റിപ്പുറത്തെ മിനിപമ്പയിലും പരിസരങ്ങളിലും ഇപ്പോള്‍ മണല്‍ മാത്രമാണുള്ളത്.

ശക്തമായ ചൂടില്‍ ഭാരതപ്പുഴ വറ്റിവരണ്ടിരിക്കുന്നു. വേനല്‍ ശക്തമാകുന്നതോടെ നിളയുടെ നീരൊഴുക്ക് പൂര്‍ണമായും നിലക്കും. വരും കാലയളവില്‍ ജില്ല ശക്തമായ വരള്‍ച്ചയെ നേരിടേണ്ടി വരുമെന്നതിന്റെ സൂചനയാണിത്. ജില്ലയുടെ പലഭാഗങ്ങളിലും ശക്തമായ ചൂടാണ് അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്. പല സ്ഥലങ്ങളിലും ഇപ്പേള്‍ തന്നെ കിണറുകള്‍ വറ്റിത്തുടങ്ങിയിരിക്കുന്നു. ഭാരതപ്പുഴ വറ്റുന്നതോടെ പരിസര പ്രദേശങ്ങളിലെ കിണറുകളും വറ്റുമെന്ന ഭീതിയിലാണ് പ്രദേശത്തുകാര്‍. പല കുടിവെള്ള പദ്ധതികളുടെയും ജലസ്രോതസാണ് ഭാരതപ്പുഴ. തിരുന്നാവായ, ആതവനാട്, കുറ്റിപ്പുറം, മാറാക്കര, ഇരിമ്പിളിയം, എടയൂര്‍ പഞ്ചായത്തുകളിലേക്കും വളാഞ്ചേരി മുന്‍സിപാലിറ്റിയിലേക്കുമുള്ള കുടിവെള്ള പദ്ധതികളായ തിരുന്നാവായ കുടിവെള്ള പദ്ധതി, ജപ്പാന്‍ കുടിവെള്ള പദ്ധതി, ജലനിധി കുടിവെള്ള പദ്ധതി എന്നിവയിലേക്ക് വെള്ളം ശേഖരിക്കുന്നത് ഭാരതപ്പുഴയില്‍ നിന്നാണ്. ഭാരതപ്പുഴുടെ വരള്‍ച്ച കുടിവെള്ള പദ്ധതികളെ കാര്യമായി ബാധിക്കും.

---- facebook comment plugin here -----

Latest