Connect with us

Techno

ആപ്പിളിന്‌ തലവേദനയായി എറര്‍53

Published

|

Last Updated

സ്മാര്‍ട്‌ഫോണ്‍ ഭീമന്‍മാരായ ആപ്പിളിന് തലവേദനയായി എറര്‍53. നേരത്തെ പല ഐഫോണുകളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന പ്രശ്‌നം ഇപ്പോള്‍ ഐഫോണ്‍ 6ല്‍ കൂടുതലായി ഉണ്ടാവുന്നതായാണ് റിപ്പോര്‍ട്ട്. സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യുമ്പോഴാണ് ഫോണ്‍ ഉപയോഗശൂന്യമായി മാറുന്നത്. ഐഒസ് 9 അപ്‌ഡേഷന്‍ നടത്തിയവര്‍ക്കാണ് ഈ പ്രശ്‌നം.

എന്നാല്‍ ഐഫോണിന്റെ പുതിയ ഫോണുകളുടെ ടച്ച്‌ഐടി ബട്ടണ്‍ പ്രശ്‌നവുമായി ഇതിന് ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഈ പ്രശ്‌നമുള്ള ഫോണുകളില്‍ ചിലത് നന്നാക്കിയത് ആപ്പിളിന്റെ ഒഫീഷ്യല്‍ ടെക്‌നീഷ്യന്‍മാര്‍ അല്ലെന്നും, ഇത്തരം ഫോണുകളിലാണ് എറര്‍53 അടിച്ചത് എന്നുമാണ് ഒരു വിശദീകരണം.

---- facebook comment plugin here -----

Latest