അധോലോക കുറ്റവാളി ഗഡോലിയെ പോലീസ് വെടിവെച്ചു കൊന്നു

Posted on: February 7, 2016 6:05 pm | Last updated: February 8, 2016 at 9:26 am
SHARE

gunമുംബൈ: കുപ്രസിദ്ധ അധോലോക കുറ്റവാളി സന്ദീപ് ഗഡോലിയെ പോലീസ് വെടിവെച്ചു കൊന്നു. ഗുഡ്ഗാവില്‍ മാസങ്ങള്‍ക്ക് മുമ്പ് ഒരു പെട്രോള്‍ പമ്പില്‍ വെച്ച് യുവാവിനെ വെടിവെച്ചുകൊന്ന കേസുമായി ബന്ധപ്പെട്ടാണ് പോലീസ് ഇയാള്‍ താമസിക്കുന്ന ഹോട്ടലിലെത്തിയത്. ഇയാളുടെ മുറിയിലേക്ക് പ്രവേശിച്ച ഉടനെ ഇയാള്‍ പോലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നു നടന്ന ഏറ്റുമുട്ടലില്‍ സാരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

മുംബൈ പോലീസ് തലക്ക് ഒന്നേകാല്‍ ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കുറ്റവാളിയാണ് ഗഡോലി. നവംബറിലാണ് ഇയാള്‍ ഗുഡ്ഗാവിലെ പെട്രോള്‍ പമ്പില്‍ വെച്ച് 32കാരനായ രാജു എന്നയാളെ ഗഡോലി വെടിവെച്ചു കൊന്നത്. 20 വര്‍ഷത്തിലധികമായി ഗുഡ്ഗാവ് കേന്ദ്രീകരിച്ച് ക്രിമിനില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഗഡോലിക്കെതിരെ 40ല്‍ അധികം കേസുകളുണ്ട്.