Connect with us

Gulf

ദുബൈ ക്രീക്കില്‍ കൂറ്റന്‍ കെട്ടിടം വരുന്നു

Published

|

Last Updated

ദുബൈ: ബുര്‍ജ് ഖലീഫയോട് കിടപിടിക്കുന്ന കൂറ്റന്‍ കെട്ടിടം പണിയാന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉത്തരവിട്ടു. ദുബൈ ക്രീക്കില്‍ ഇമാര്‍ പ്രോപ്പര്‍ടിയാണ് കെട്ടിടം പണിയുക. സ്‌പെയിനില്‍ നിന്നുള്ള ശില്‍പികളാണ് ഇതിന് പിന്നില്‍. ഇവര്‍ അതിമനോഹരമായാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്. വിനോദ സഞ്ചാരികളെ ആകര്‍ശിക്കാന്‍ പര്യാപ്തമാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
പരിസ്ഥിതി സൗഹൃത കെട്ടിടമായിരിക്കുമിതെന്ന് ഇമാര്‍ പ്രോപ്പര്‍ടീസ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ അബ്ബാര്‍ വ്യക്തമാക്കി. ഇതൊരു സാംസ്‌കാരികമായ രൂപകല്‍പനയായിരിക്കും. ഇസ്‌ലാമികവും ആധുനികവുമായ ശില്‍പചാതുര്യമാണ് ഉപയോഗപ്പെടുത്തുക. ഏതാനും ആഴ്ചകള്‍ക്കകം നിര്‍മാണം തുടങ്ങും. ഇതിന്റെ പൊക്കം പിന്നീട് മാത്രമെ വ്യക്തമാക്കുകയുള്ളുവെന്നും മുഹമ്മദ് അല്‍ അബ്ബാര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest