ഇന്ത്യാ സോഷ്യല്‍ സെന്റര്‍ തിരഞ്ഞെടുപ്പ്: തോമസ് വര്‍ഗീസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും

Posted on: February 7, 2016 4:36 pm | Last updated: February 7, 2016 at 4:36 pm
SHARE

THOMAS VARGHEESEഅബുദാബി: ഇന്ത്യാ സോഷ്യല്‍ സെന്റര്‍ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തോമസ് വര്‍ഗീസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. മത്സരിക്കുവാന്‍ എതിര്‍സ്ഥാനാര്‍ഥി ഇല്ലാത്തതാണ് കാരണം. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്നലെ രാത്രി കഴിഞ്ഞതോടെ മത്സരിക്കുന്നവരുടെ പൂര്‍ണ വിവരം ഇന്ന് റിട്ടേണിംഗ് ഓഫീസര്‍ പ്രഖ്യാപിക്കും. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാല് പേരും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രണ്ടുപേരും പത്രിക സമര്‍പ്പിച്ചു. അസി. സെക്രട്ടറി, ട്രഷറര്‍, അസി. ട്രഷറര്‍, അസി. എന്റടൈന്‍മെന്റ് സെക്രട്ടറി, സ്‌പോര്‍ട്‌സ് സെക്രട്ടറി, ഓഡിറ്റര്‍, അസി. ഓഡിറ്റര്‍ എന്നീ തസ്ഥികകളില്‍ ഒരാള്‍ വീതമാണ് പത്രിക സമര്‍പിച്ചത്. എതിര്‍കക്ഷി ഇല്ലാത്തതിനാല്‍ ഇവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കും. എന്റര്‍ ടൈന്‍മെന്റ് സെക്രട്ടറി സ്ഥാനത്തേക്ക് രണ്ട്‌പേരും ലൈബ്രറി സെക്രട്ടറി സ്ഥാനത്തേക്ക് മൂന്ന് പേരും അസി. സ്‌പോട്‌സ് സെക്രട്ടറി സ്ഥാനത്തേക്ക് രണ്ട്‌പേരുമാണ് പത്രിക സമര്‍പ്പിച്ചത്.
നിരവധി സ്ഥാനങ്ങളിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്നതിനാല്‍ അഞ്ച് സ്ഥാനങ്ങളിലേക്കാണ് മത്സരം.