ജനറല്‍ ശൈഖ് മുഹമ്മദ് ഇന്ത്യാ സന്ദര്‍ശനം ബുധനാഴ്ച തുടങ്ങും

Posted on: February 7, 2016 4:19 pm | Last updated: February 7, 2016 at 4:19 pm
SHARE
sheikh muhammed
ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍

അബുദാബി: അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഇന്ത്യാ സന്ദര്‍ശനം ആരംഭിക്കുന്നത് ഫെബ്രുവരി ഒമ്പതിന്. മൂന്ന് ദിവസം നീണ്ടുനില്‍ക്കും. ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ശൈഖ് മുഹമ്മദ് ചര്‍ച്ച നടത്തും.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള ചര്‍ച്ചയാണ് നടക്കുക.
അതോടൊപ്പം ദേശീയവും അന്തര്‍ദേശീയവുമായ വിഷയങ്ങള്‍ ചര്‍ച്ചയില്‍ കടന്നുവരും. നിരവധി ശൈഖുമാരും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വാണിജ്യപ്രമുഖരും ശൈഖ് മുഹമ്മദിനൊപ്പമുണ്ടാകുമെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here