അബുദാബിയില്‍ അനധികൃത താമസകേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടി

ഒരു മുറിയില്‍ പരമാവധി മൂന്ന് ബാച്‌ലര്‍മാര്‍
Posted on: February 7, 2016 3:46 pm | Last updated: February 12, 2016 at 8:45 pm
SHARE

roomഅബുദാബി: അനധികൃത താമസകേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അബുദാബി നഗരസഭ വ്യക്തമാക്കി. 2015ല്‍ 3000ത്തോളം നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അബുദാബി നഗരം, ബതീന്‍, വത്ബ, ശഹാമ, മുസഫ്ഫ എന്നിവിടങ്ങളില്‍ വ്യാപകമായ പരിശോധന ആരംഭിക്കും. സുരക്ഷിതവും ആരോഗ്യം പരിപാലിക്കുന്നതുമായ താമസമാണ് എല്ലായിടത്തും വേണ്ടത്. പരിസ്ഥിതിക്ക് ദോഷകരമായി വരാന്‍ പാടില്ല. സുരക്ഷിതത്വവും സംരക്ഷണവും പ്രധാനമാണ്.

തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്നത് നിയന്ത്രണ വിധേയമാക്കും. കെട്ടിടമുടമകളാണ് ഇക്കാര്യത്തില്‍ ശ്രദ്ധപതിപ്പിക്കേണ്ടത്. കഴിഞ്ഞ തവണ മുസഫ്ഫയില്‍ 621 നിയമലംഘനങ്ങള്‍ കണ്ടെത്തി. ഇവര്‍ക്ക് പിഴ നല്‍കി. ശഹാമയില്‍ 302, വത്ബയില്‍ 1952 പിഴകളാണ് വിധിച്ചത്. വില്ലകള്‍ അനധികൃതമായി വിഭജിച്ച് താമസിച്ചതിനെതിരെയും നടപടി സ്വീകരിക്കും. മുന്നറിയിപ്പില്ലാതെയുള്ള പരിശോധനയാണ് നടത്തുന്നത്. 10,000 മുതല്‍ ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. തുടര്‍ച്ചയായി നിയമലംഘനം നടത്തുന്നവര്‍ക്ക് ലക്ഷം മുതല്‍ രണ്ട് ലക്ഷം വരെയാണ് പിഴ.
അബുദാബി നഗരത്തിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. താല്‍കാലിക കേന്ദ്രങ്ങളില്‍ ബാച്ച്‌ലര്‍മാര്‍ കൂട്ടമായി താമസിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഒരു മുറിയില്‍ മൂന്ന് ബാച്ചിലര്‍മാര്‍ മാത്രമെ താമസിക്കാന്‍ പാടുള്ളു. ഹാളുകളും കോറിഡോറുകളും മറ്റും വാടകക്ക് കൊടുക്കുന്നതിന് മുമ്പ് നഗരസഭയുടെ അനുമതിവേണം. ഒരു താമസസ്ഥലത്ത് ഒരു കുടുംബം മാത്രമെ പാടുള്ളു. വില്ലയായാലും ഇതാണ് മാനദണ്ഡം. കമ്പനികളും സ്ഥാപനങ്ങളും തൊഴിലാളികള്‍ക്ക് പ്രത്യേക താമസ സൗകര്യം ഏര്‍പെടുത്തണം. വാണിജ്യാവശ്യങ്ങള്‍ക്കുള്ള കെട്ടിടത്തിലോ പകുതി പൊളിച്ചിട്ട കെട്ടിടത്തിലോ താമസ സൗകര്യം അനുവദനീയമല്ലെന്ന് നഗരസഭ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here