ചങ്ങനാശ്ശേരിയില്‍ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ മൂന്നുപേര്‍ മരിച്ചു

Posted on: February 7, 2016 3:24 pm | Last updated: February 7, 2016 at 5:08 pm

AACIDENTകോട്ടയം: ചങ്ങനാശ്ശേരിക്കടുത്ത് കുറിച്ചിയില്‍ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ മൂന്നുപേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ടുപേര്‍ അന്യസംസ്ഥാന തൊഴിലാളികളാണ്. കുറിച്ചി സ്വദേശി ഷിബു,ബംഗാള്‍ മാള്‍ഡ സ്വദേശികളായ ജഹാംഗീര്‍, മുഫ്താര്‍ എന്നിവരാണ് മരിച്ചത്. കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ മൂന്നു പേരും ശ്വാസംമുട്ടിയാണ് മരിച്ചത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.