തലയിലാത്ത മൃതദേഹം നടിയുടേത്; ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

Posted on: February 7, 2016 1:55 pm | Last updated: February 7, 2016 at 1:55 pm
murder
ശശിരേഖ, രമേശ്,കാശീവ്

ചെന്നൈ: ഒരുമാസം മുന്‍പ് ചെന്നൈ രാമപുരത്തിലെ അഴുക്കുചാലില്‍ കണ്ടെത്തിയ തലയില്ലാത്ത മൃതദേഹം നടി ശശിരേഖയുടേതെന്ന് പോലീസ് തിരിച്ചറിഞ്ഞു. ശശിരേഖയെ ഭര്‍ത്താവ് രമേഷും കാമുകി ലൗക്യ കാശീവും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. ഇവരും സിനിമ മേഖലയില്‍ത്തന്നെയാണെന്ന് പോലിസ് പറഞ്ഞു. ‘നാളൈ മുതല്‍ കുടിക്കമാട്ടേന്‍’ എന്ന പുറത്തിറങ്ങാനുള്ള ചിത്രത്തിലെ അഭിനേത്രിയാണ് ശശിരേഖ.

ജനുവരി 5നാണ് അഴുക്കുചാലില്‍ നിന്നും മൃതദേഹം കിട്ടിയത്. ഈയാഴ്ച്ചയാണ് രണ്ട് കിലോമീറ്റര്‍ മാറി കോലപ്പക്കത്തുള്ള കനാലില്‍ വച്ച് ശശിരേഖയുടെ തല കണ്ടെടുത്തത്. തുടര്‍ന്നാണ് കൊലപാതകത്തിന് പിന്നിലെ കഥ പോലിസ് പുറത്ത്് വിടുന്നത്.
സിനിമയിലേക്ക് അഭിനേതാക്കളെ എത്തിച്ചു കൊടുക്കുന്ന ഏജന്റാണ് രമേഷ്. വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമായ ശശിരേഖ കഴിഞ്ഞ ആഗസ്തിലാണ് രമേഷിനെ വിവാഹം കഴിക്കുന്നത്. എന്നാല്‍ കാമുകി കാശിവിനെ
ചൊല്ലി ഇരുവരും കലഹിച്ചിരുന്നു. പിന്നീട് ശശിരേഖ ഇരുവര്‍ക്കുമെതിരെ പരാതിപ്പെട്ടതുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലിസ് പറഞ്ഞു.

ജനുവരി 4ന് ശശിരേഖയെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം തലയറുത്ത് കനാലിലെറിയുകയും ശരീരം രണ്ട് കിലോമീറ്റര്‍ അകലെ ഉപേക്ഷിക്കുകയും ചെയ്തു. ശശിരേഖയുടെ രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്നാണ് പോലിസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് വലസരവക്കത്തുള്ള വീട്ടില്‍ നിന്നും കാശീവിനെ പിടികൂടുകയും അതുവഴി ഒളിവിലായിരുന്ന രമേഷിനെ ട്രാക്ക് ചെയ്യുകയുമായിരുന്നുവെന്നും പോലിസ് പറഞ്ഞു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശശിരേഖയുടെ
തല കനാലില്‍ നിന്നും കണ്ടെത്തിയത്‌.