Connect with us

Alappuzha

കാലാവസ്ഥാ വ്യതിയാനം കാര്‍ഷിക വ്യവസ്ഥ മാറ്റുന്നു: എം എസ് സ്വാമിനാഥന്‍

Published

|

Last Updated

ആലപ്പുഴ: കാലാവസ്ഥാവ്യതിയാനം മൂലം ആഗോള കാര്‍ഷിക വ്യവസ്ഥയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്നും ഭൂമിയുടെ ചൂട് ക്രമാതീതമായി ഉയരുന്നത് സമുദ്രനിരപ്പ് ഉയരാന്‍ കാരണമാകുമെന്നും പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞന്‍ എം എസ് സ്വാമിനാഥന്‍ പറഞ്ഞു. കുട്ടനാട്ടില്‍ ആരംഭിച്ച അന്തര്‍ദേശീയ കായല്‍കൃഷി ഗവേഷണ- പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാലാവസ്ഥയുമായി ബന്ധപ്പെട്ട് പാരീസ് കണ്‍വന്‍ഷന്‍ ഭൗമതാപനില കൂടുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂമിയുടെ താപനില ഉയരുന്നത് ഭക്ഷ്യോത്പാദനത്തെ പ്രതികൂലമായി ബാധിക്കും. വലിയ കടല്‍ത്തീരമുള്ള കേരളത്തില്‍ സമുദ്രനിരപ്പ് ഉയരുന്നത് തീരദേശവാസികളെ ഭാവിയില്‍ കാലാവസ്ഥാ അഭയാര്‍ഥികള്‍ ആക്കി മാറ്റാനുള്ള സാഹചര്യവും തള്ളാനാവില്ല. അതുകൊണ്ടുതന്നെ ഇത്തരം ഗവേഷണകേന്ദ്രത്തിന് ഇവിടെ ഏറെ പ്രസക്തിയുണ്ട്. സമുദ്ര നിരപ്പ് ഉയരുന്നത് ശ്രീലങ്ക, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളെ ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലാക്കുന്നു. സമുദ്രനിരപ്പിന് താഴെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃഷിയിറക്കി വിജയിപ്പിച്ച കുട്ടനാട്ടുകാര്‍ക്ക് ഇത് ആശ്വസമാകും. കര്‍ഷകരെ സഹായിക്കുകയെന്നാല്‍ രാജ്യത്തെയാണ് സഹായിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

---- facebook comment plugin here -----

Latest