Connect with us

Kerala

സുകേശനെതിരെയുള്ള അന്വേഷണം പോലീസിന്റെ മനോവീര്യം തകര്‍ക്കും: ജേക്കബ് തോമസ്

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ തുറന്നടിച്ച് വീണ്ടും ഡിജിപി ജേക്കബ് തോമസ്.
ബാര്‍കോഴക്കേസ് അന്വേഷണുവമായി ബന്ധപ്പെട്ട് ബിജു രമേശുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ എസ്പി സുകേശനെതിരായ അന്വേഷണം പൊലീസിന്റെ മനോവീര്യം തകര്‍ക്കുമെന്ന് ജേക്കബ്ബ് തോമസ് പറഞ്ഞു.
അന്വേഷണത്തില്‍ പിഴവുണ്ടെങ്കില്‍ നടപടിയെടുക്കേണ്ടത് കോടതിയാണെന്നും ചട്ടങ്ങള്‍ അനുശാസിക്കുന്നതും അതാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുള്ളത് രണ്ട് നീതിയാണെന്നും ചിലര്‍ക്ക് പ്രത്യേക പരിഗണന കിട്ടുന്നുണ്ടെന്നും എസ്പി സുകേശന്‍ കഴിവുറ്റ ഉദ്യോഗസ്ഥനെന്നും അദ്ദേഹം തുറന്നടിച്ചു.
ബാര്‍ കോഴക്കേസില്‍ ബാറുടമ ബിജു രമേശുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥനായ സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിനു ഉത്തരവിട്ടത്. ഇതുസംബന്ധിച്ചു വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തര വകുപ്പു നിര്‍ദേശം നല്‍കിയത്. ബിജു രമേശ് കോടതിയില്‍ സമര്‍പ്പിച്ച ശബ്ദരേഖയടങ്ങിയ സിഡിയിലും മെമ്മറി കാര്‍ഡിലും ബിജു രമേശും എസ്പി സുകേശനും തമ്മിലുള്ള ഗൂഢാലോചനയ്ക്ക് തെളിവുണ്‌ടെന്നു ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണം ആവശ്യപ്പെട്ടത്.