Connect with us

International

തായ്‌വാന്‍ ഭൂചലനം: മരണം 26 ആയി

Published

|

Last Updated

തായ്‌പേയ്: തായ് വാനിലെ തായ്‌നാനിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. നൂറുകണക്കിന് പേരെ കാണാതാതായി റിപ്പോര്‍ട്ടുകളുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ശനിയാഴ്ച പുലര്‍ച്ചെ നാലിനാണ് അനുഭവപ്പെട്ടത്.
ചൈനീസ് പുതുവത്സ ദിനം ആഘോഷിക്കാന്‍ തായ്‌നാന്‍ നഗരത്തില്‍ നിരവധി പേര്‍ എത്തിയിരുന്നു. നഗരത്തിലെ 16 സ്റ്റോറി അപ്പാര്‍ട്ട്‌മെന്റ് തകര്‍ന്നാണ് നിരവധി പേര്‍ മരിച്ചത്. നൂറ് കണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റാണിത്. കെട്ടിടത്തില്‍ 132 പേര്‍ രക്ഷിക്കാനായി കാത്തിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും ഇവ തുടരുകയാണെന്നും തായ്‌നാന്‍ മേയര്‍ വില്യം ലായി പറഞ്ഞു. ഫയര്‍ഫോഴ്‌സ്, പോലീസ്, പട്ടാളം, സന്നദ്ധസേവകര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
103 പേര്‍ കെട്ടിടത്തിന്റെ താഴ്ഭാഗത്താണ് നിലകൊള്ളുന്നത്. എന്നാല്‍ ഇതിലേക്കുള്ള യഥാര്‍ഥ വഴി മനസ്സിലാകാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും മേയര്‍ പറഞ്ഞു. ഭൂകമ്പത്തെ തുടര്‍ന്ന് നിശ്ചലമായ വൈദ്യുതിയും കുടിവെള്ള വിതരണവും ഇപ്പോഴും നഗരത്തില്‍ പുനഃസ്ഥാപിച്ചിട്ടില്ല

Latest