മധുരയില്‍ വാഹനപകടത്തില്‍ 13 മരണം

Posted on: February 6, 2016 9:32 pm | Last updated: February 6, 2016 at 9:32 pm
SHARE

accident-മധുര: തമിഴ്‌നാട്ടില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 13 പേര്‍ മരിച്ചു. അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച മധുരയ്ക്കടുത്ത് ടി കല്ലുപട്ടിയിലായിരുന്നു അപകടം. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസും സിമന്റ് കയറ്റിവന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

തിരുനെല്‍വേലിയില്‍ നിന്നും കുമളിയിലേക്കു വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ലോറി കരൂരില്‍ നിന്നും തിരുവനന്തപുരത്തേക്കു വരികയായിരുന്നു. മരിച്ചവരില്‍ ഒരാള്‍ ലോറി ഡ്രൈവറും മറ്റുള്ളവരെല്ലാം ബസിലെ യാത്രക്കാരുമാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ പലരുടെയും നിലഗുരുതരമാണ്. അപകടത്തില്‍ മലയാളികളുണ്ടോയെന്നു സ്ഥിരീകരിച്ചിട്ടില്ല.