സുകേശനെതിരായുള്ള റിപ്പോര്‍ട്ട് പൂഴ്ത്തിയിട്ടില്ല: രമേശ് ചെ്ന്നിത്തല

Posted on: February 6, 2016 6:40 pm | Last updated: February 7, 2016 at 10:36 am

ramesh chennithalaആലപ്പുഴ: ബാര്‍ കോഴക്കേസില്‍ എസ്പി ആര്‍ സുകേശന് എതിരായ റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന വാര്‍ത്ത തെറ്റാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്നും അദ്ദേഹം പറഞ്ഞു.
സുകേശനെതിരായി നടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ടായിരുന്നില്ല. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ താന്‍ സുകേശനെ ശാസിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ബാര്‍ കോഴ കേസില്‍ എസ് പി ആര്‍ സുകേശനെതിരായ െ്രെകം ബ്രാഞ്ച് റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ്പൂഴ്ത്തിയെന്ന ആക്ഷേപത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സുകേശന്‍ അന്വേഷണവിവരങ്ങള്‍ ചോര്‍ത്തിയെന്ന് കണ്ടെത്തലുള്ള റിപ്പോര്‍ട്ട് എട്ട് മാസം മുന്‍പ് ലഭിച്ചെങ്കിലും അത് പുറംലോകം കാണാതെ പൂഴ്ത്തിയെന്നാണ് ആരോപണം. അതേസമയം മാണി രാജിവെക്കേണ്ട സാഹചര്യം വന്നിട്ടും തങ്ങള്‍ക്കനുകൂലമായ റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പ് പുറത്ത് വിടാത്തതില്‍ കേരള കോണ്‍ഗ്രസിന് അതൃപ്തിയുണ്ട്.