സര്‍ക്കാരിനെതിരെ മൊഴി നല്‍കാന്‍ 10 കോടി വാഗ്ദാനം ചെയ്തു: സരിത

Posted on: February 6, 2016 6:03 pm | Last updated: February 7, 2016 at 10:15 am

SARITHAകൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വെളിപ്പെടുത്തല്‍ നടത്താന്‍ പത്തു കോടി രൂപയും വീടും വാഗ്ദാനം നല്‍കിയെനന്ന് സരിത എസ്.നായര്‍. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ പറഞ്ഞിട്ട് വരികയാണെന്ന് പറഞ്ഞ പ്രശാന്ത് എന്നൊരാളാണ് പണം വാഗ്ദാനം ചെയ്തതെന്നും സരിത പറഞ്ഞു. സോളാര്‍ കേസിലെ മറ്റൊരു പ്രതി ബിജു രാധാകൃഷ്ണന്റെ ക്രോസ് വിസ്താരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരിത.
പണം വാഗ്ദാനം ചെയ്തു എന്നത് നേരാണ്. എന്നാല്‍, തന്നെ കാണാന്‍ വന്ന പ്രശാന്ത് എന്ന ആളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ തന്റെ കൈവശമില്ലെന്നും സരിത പറഞ്ഞു. പ്രശാന്ത് പറഞ്ഞത് സത്യമാണോയെന്ന് അറിയില്ലെന്നും സരിത കൂട്ടിച്ചേര്‍ത്തു.
അതേസമയം, സോളാര്‍ കേസിലെ ബിജുവിന്റെ ക്രോസ് വിസ്താരത്തിന്റെ വിശദാംശങ്ങള്‍ പുറത്ത് പറയില്ലെന്ന് സരിത പറഞ്ഞു. താന്‍ കൊടുത്ത മൊഴികളെ സാധൂകരിക്കുന്ന തരത്തിലുള്ള തെളിവുകള്‍ കമ്മിഷന് കൈമാറിയിട്ടുണ്ടെന്നും സരിത പറഞ്ഞു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഓരോ തവണ ഏതെല്ലാം വിധത്തില്‍ മൊഴി നല്‍കണമെന്ന് തനിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത് യു.ഡി.എഫ് നേതാക്കളായിരുന്നുവെന്നും സരിത വ്യക്തമാക്കി.