ഇസില്‍ ബന്ധം: ട്വിറ്റര്‍ ഒന്നേകാല്‍ ലക്ഷം എക്കൗണ്ടുകള്‍ റദ്ദാക്കി

Posted on: February 6, 2016 10:53 am | Last updated: February 6, 2016 at 6:03 pm
SHARE

twitterകാലിഫോര്‍ണിയ: ഇസില്‍ അടക്കമുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ഒന്നേകാല്‍ ലക്ഷം എക്കൗണ്ടുകള്‍ ട്വിറ്റര്‍ റദ്ദാക്കി. നിയമ സംവിധാനത്തിന് വെല്ലുവിളിയുയര്‍ത്തുന്ന എക്കൗണ്ടുകള്‍ കണ്ടെത്തി നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ട്വിറ്റര്‍ അധികൃതര്‍ വ്യക്തമാക്കി.

അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഇത്തരത്തിലുള്ള എക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടിരുന്നു. 2014 അവസാനത്തോടെ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഏകദേശം 46,000 എക്കൗണ്ടുകള്‍ തീവ്രവാദ പ്രവര്‍ത്തനിത്തിന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here