മംഗള എക്‌സ്പ്രസില്‍ രണ്ടുപേരെ മയക്കിക്കിടത്തി കവര്‍ച്ച നടത്തി

Posted on: February 6, 2016 10:10 am | Last updated: February 6, 2016 at 12:27 pm

robberyഷൊര്‍ണൂര്‍: നിസാമുദ്ദീനില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന മംഗള എക്‌സ്പ്രസില്‍ രണ്ടുപേരെ മയക്കിക്കിടത്തി കവര്‍ച്ച നടത്തി. ആലപ്പുഴ സ്വദേശികളായ അമല്‍(20), ജിനു(25) എന്നിവരെയാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

ഗോവയില്‍ നിന്നാവാം ഇവര്‍ മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം കഴിച്ചതെന്ന് സംശയിക്കുന്നു. ശനിയാഴ്ച്ച രാവിലെ ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോള്‍ അബോധാവസ്ഥയില്‍ കണ്ട ഇവരെ റെയില്‍വേ സുരക്ഷാ സേനയും റെയില്‍വേ പോലീസും ചേര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.