കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കൗണ്‍സിലും പ്രതിനിധി സമ്മേളനവും നാളെ

Posted on: February 6, 2016 9:43 am | Last updated: February 6, 2016 at 9:43 am
SHARE

കല്‍പ്പറ്റ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ നിലവില്‍ വരുന്ന കേരള മുസ്‌ലിം ജമാഅത്തിന്റെ ജില്ലാ കൗണ്‍സില്‍ നാളെ ഉച്ചക്ക് രണ്ട് മണിക്ക് കല്‍പ്പറ്റ അല്‍ ഫലാഹ് കോംപ്ലക്‌സില്‍ നടക്കും. സോണുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ക്ക് പുറമെ സമസ്ത, എസ് വൈ എസ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ് എസ് എഫ്, എസ് എം എ തുടങ്ങിയ സംഘടനകളുടെ ജില്ലാ ഭാരവാഹികള്‍ എന്നിവരാണ് ജില്ലാ കൗണ്‍സിലില്‍ പങ്കെടുക്കേണ്ടത്.
വൈകിട്ട് നാലിന് പ്രതിനിധി സമ്മേളനം ആരംഭിക്കും. ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍, സോണ്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, സര്‍ക്കിള്‍ ഭാരവാഹികള്‍ എന്നിവരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കേണ്ടവര്‍. സമസ്ത ജില്ലാ പ്രസിഡന്റ് ഹസന്‍ ഉസ്താദ്, ജനറല്‍ സെക്രട്ടറി കൈപ്പാണി അബൂബക്കര്‍ ഫൈസി, എം അബ്ദുര്‍റഹിമാന്‍ മുസ്‌ലിയാര്‍, കെ എസ് മുഹമ്മദ് സഖാഫി, കെ കെ മുഹമ്മദലി ഫൈസി, അലവി സഅദി റിപ്പണ്‍, ശമീര്‍ ബാഖവി, അബ്ദുസ്സലാം മുസ്‌ലിയാര്‍ മേപ്പാടി സംബന്ധിക്കും.