എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പ് എട്ടിന്

Posted on: February 6, 2016 9:42 am | Last updated: February 6, 2016 at 9:42 am
SHARE

കല്‍പ്പറ്റ: സമസ്ത കേരള സുന്നീ യുവജന സംഘം ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പ് ഈ മാസം എട്ടിന് തിങ്കളാഴ്ച വൈകിട്ട് മൂന്നു മുതല്‍ സുല്‍ത്താന്‍ ബത്തേരി മര്‍കസുദ്ദഅ് വയില്‍ നടക്കും. സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച സംഘടനാ നയരേഖയെ അടിസ്ഥാനപ്പെടുത്തിയുള്ള സമഗ്രമായ ചര്‍ച്ചയും ക്യാബിനറ്റ് അംഗങ്ങള്‍ക്കുള്ള വകുപ്പ് വിഭജനവും പദ്ധതി അവതരണവുമാണ് ക്യാമ്പില്‍ നടക്കുക.
പുനഃസംഘടനക്ക് ശേഷമുള്ള ആദ്യ ക്യാമ്പാണിത്. ക്യാമ്പിന് മുന്നോടിയായി ഉച്ചക്ക് ഒരു മണിക്ക് ജില്ലാ ക്യാബിനറ്റ് യോഗവും നടക്കും. സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍ വിഷയാവതരണവും സ്റ്റേറ്റ് മീഡിയ സെക്രട്ടറി ശറഫുദ്ദീന്‍ അഞ്ചാം പീടിക പദ്ധതി അവതരണവും നിര്‍വഹിക്കും. മുഴുവന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുക്കണമെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു.