എസ് വൈ എസ് ജില്ലാ നേതാക്കളുടെ സോണ്‍ പര്യടനം 19ന് തുടങ്ങും

Posted on: February 6, 2016 9:30 am | Last updated: February 6, 2016 at 9:30 am
SHARE

കോഴിക്കോട്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട എസ് വൈ എസ് ജില്ലാ നേതാക്കളുടെ സോണ്‍ പര്യടനം ഈ മാസം 19 ന് ആരംഭിക്കും. യൂനിറ്റ്, സെക്ടര്‍ പ്രവര്‍ത്തക സമിതി ഭാരവാഹികള്‍ സംബന്ധിക്കുന്ന വിപുലമായ നേതൃസംഗമങ്ങളില്‍ ജില്ലാ സംസ്ഥാന ഭാരവാഹികള്‍ പദ്ധതികള്‍ അവതരിപ്പിക്കും.
19 ന് വൈകിട്ട് മൂന്നിന് വടകരയിലും നാദാപുരത്തും സോണ്‍ നേതൃസംഗമങ്ങള്‍ നടക്കും. ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ സംബന്ധിക്കും. കുറ്റിയാടി, തിരുവള്ളൂര്‍ സംഗമങ്ങള്‍ വൈകിട്ട് ആറിന് നടക്കും. 20 ന് മൂന്ന് മണിക്ക് പേരാമ്പ്ര, പയ്യോളി സോണുകളിലും ആറ് മണിക്ക് കൊയിലാണ്ടി, നടുവണ്ണൂര്‍ സോണുകളിലും സംഗമങ്ങള്‍ നടക്കും.
21 ന് ബാലുശ്ശേരി, നരിക്കുനി, കൊടുവള്ളി, താമരശ്ശേരി സോണുകളിലും 26 ന് മുക്കം, കുന്ദമംഗലം, കോഴിക്കോട് നോര്‍ത്ത്, സൗത്ത്, ഫറോക്ക് സോണുകളിലും ജില്ലാ ഭാരവാഹികള്‍ പര്യടനം നടത്തും. സെക്രട്ടേറിയറ്റ് യോഗം ശുക്കൂര്‍ സഖാഫി വെണ്ണക്കോട് ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് തുറാബ് അധ്യക്ഷത വഹിച്ചു. നാസര്‍ ചെറുവാടി, പി വി അഹ്മദ് കബീര്‍ പ്രസംഗിച്ചു.