പ്രശ്‌നങ്ങള്‍ക്ക് പരിഹാരം പ്രവാചക ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളല്‍: പേരോട്

Posted on: February 6, 2016 9:29 am | Last updated: February 6, 2016 at 9:29 am
SHARE

നാദാപുരം: ലോകത്ത് വളര്‍ന്ന് വരുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പരിഹാരം പ്രവാചക ദര്‍ശനങ്ങളെ അനുധാവനം ചെയ്യല്‍ മാത്രമാണെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി.
നാദാപുരത്ത് നടക്കുന്ന വാര്‍ഷിക സപ്തദിന പ്രഭാഷണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സഹജീവി സ്‌നേഹത്തില്‍ നിന്നകന്ന് സ്വാര്‍ഥതയിലേക്ക് വഴിമാറിയതാണ് സര്‍വ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും പ്രവാചകന്‍ പകര്‍ന്ന കാരുണ്യത്തിന്റെയും മാനവികതയുടേയും ദര്‍ശനങ്ങള്‍ ഉള്‍കൊണ്ട് ജീവിതം ധന്യമാക്കലാണ് ഇതിന് പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടി എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് കുഞ്ഞാറ്റ തങ്ങള്‍ നാദാപുരം അധ്യക്ഷത വഹിച്ചു. കുമ്മോളി ഇബ്‌റാഹിം സഖാഫി, കുയ്‌തേരി മുഹമ്മദ് മുസ്‌ലിയാര്‍, വളയം മമ്മുഹാജി സംബന്ധിച്ചു. ഹുസൈന്‍ മാസ്റ്റര്‍, അബ്ദുല്ല കായക്കൊടി സംസാരിച്ചു.