Connect with us

National

അവിഹിത ഭൂമി ഇടപാട്; ഗുജറാത്ത് മുഖ്യമന്ത്രിയുടെ മകള്‍ നിരീക്ഷണത്തില്‍

Published

|

Last Updated

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേലിന്റെ മകള്‍ അനര്‍ ജയേഷ് പട്ടേല്‍ അവിഹിത ഭൂമി ഇടപാട് കേസില്‍ ആരോപണവിധേയയായത് ബി ജെ പി സംസ്ഥാന ഘടകത്തിന് തലവേദനയാകുന്നു. ഗുജറാത്തിലെ വന്യമൃഗ- സിംഹ സംരക്ഷണ കേന്ദ്രമായ ഗിര്‍ വനമേഖലക്കടുത്ത് അംറേലി ജില്ലയില്‍ അനര്‍ ജയേഷ് പട്ടേലിന്റെ സഹ പങ്കാളിത്തമുള്ള കമ്പനിക്ക് നല്‍കിയ 400 ഏക്കര്‍ പൊതു ഭൂമി വിറ്റുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 250 ഏക്കര്‍ ഭൂമി നല്‍കിയത് സ്‌ക്വയര്‍ മീറ്ററിന് 15 രൂപ വിലക്കാണ്.

കമ്പനിയുടെ റജിസ്റ്റര്‍ രേഖകള്‍ കാണിക്കുന്നത് 2010-11 കാലയളവില്‍ അനാര്‍ ജയേഷും വില്‍വുഡ്‌സ് റിസോര്‍ട്ട് ആന്‍ഡ് റിയാലിറ്റി പ്രമോട്ടര്‍മാരും തമ്മില്‍ വിവിധ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ്.
അതുകൂടാതെ, നിയമപ്രകാരം വില്‍ക്കാന്‍ പാടില്ലാത്ത 172 ഏക്കര്‍ കൃഷി ഭൂമി കമ്പനി വാങ്ങിയിട്ടുമുണ്ട്. ഇതുവരെയായി കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഈ ഭൂമി ഉപയോഗിക്കുകയുമാണ്. ആ സമയത്ത് ആനന്ദി ബെന്‍ പട്ടേല്‍ ഗുജറാത്ത് റവന്യൂ മന്ത്രിയായിരുന്നു. കരകൗശല വിദഗ്ധര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് വേണ്ടി നടത്തപ്പെടുന്ന ഗ്രാം ശ്രീ, മാനവ് സാഥ്‌ന എന്നിവയുടെ സഹ സ്ഥാപകയാണ് അനാര്‍. വില്‍വുഡ്‌സ് റിസോര്‍ട്ടിന്റെ ഉടമകളായ ദക്‌ഷേശ് ഷായും അമോല്‍ ശ്രീപാല്‍ സേത്തും ഇപ്പോള്‍ അവരുടെ ബിസിനസ്സ് പങ്കാളികളാണ്.

Latest