സഭക്കെതിരെ പുസ്തകമെഴുതിയതിന് ശവസംസ്‌കാരം വിലക്കിയ ബിഷപ്പ് 10 ലക്ഷം നഷ്ടം നല്‍കാന്‍ വിധി

Posted on: February 5, 2016 11:59 pm | Last updated: February 5, 2016 at 11:59 pm
PROF C JACOB
പ്രൊഫ. സി സി ജേക്കബ്‌

തൊടുപുഴ: സഭക്കെതിരെ പുസ്തകമെഴുതിയ മുന്‍ സി എസ് .ഐ നേതാവിന്റെ ശവസംസ്‌കാരം ബിഷപ്പിന്റെ വിലക്ക് മൂലം വീട്ടുവളപ്പില്‍ നടത്തേണ്ടി വന്ന സംഭവത്തില്‍ ബിഷപ്പ് അടക്കമുള്ളവര്‍ 9.95000 രൂപ മാനനഷ്ടം നല്‍കണമെന്ന് കോടതി വിധി. വിദ്യാഭ്യാസ വിചക്ഷണനും ഗ്രന്ഥകാരനുമായിരുന്ന മുട്ടം ചുവന്നപ്ലാക്കല്‍ പ്രൊഫ. സി സി ജേക്കബിന്റെ മൃതദേഹമാണ് ചര്‍ച്ചിലെ കുടുംബ കല്ലറയില്‍ സംസ്‌കരിക്കാന്‍ അനുമതി നല്‍കാതിരുന്നതിനാല്‍ വീട്ടുവളപ്പില്‍ നടത്തിയത്. 2013 ഒക്ടോബര്‍ അഞ്ചിനാണ് പ്രൊഫ. ജേക്കബ് മരിച്ചത്. സ്വന്തം ഇടവകയായ എള്ളുമ്പുറം സി എസ് ഐ ചര്‍ച്ച് സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ മാന്യമായി സംസ്‌കാരം നടത്താന്‍ അനുമതി നിഷേധിച്ചുവെന്നു കാട്ടി ഭാര്യ മേരി ജേക്കബ് നല്‍കിയ മാനനഷ്ടക്കേസിലാണ് ഈരാറ്റുപേട്ട മുന്‍സിഫ് ജഡ്ജി ജി ഹരീഷിന്റെ ഉത്തരവ്.
‘ജലസ്‌നാനം ഒരു പഠനം’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിനാണ് സി എസ് ഐ പൂര്‍വകേരള മഹായിടവക സഭാ സെക്രട്ടറി, രജിസ്ട്രാര്‍, സിനഡ് പ്രതിനിധി, മേലുകാവ് ഹെന്റി ബേക്കര്‍ ചരിത്ര വിഭാഗം അധ്യഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിരുന്ന സി സി ജേക്കബുമായി സഭ ഇടയുന്നത്. 2013 ഒക്ടോബര്‍ അഞ്ചിന് രാവിലെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ വെച്ചാണ് സി സി ജേക്കബ് മരിച്ചത്. വിവരം ബിഷപ്പിനെ അറിയിച്ചപ്പോള്‍ സെമിത്തേരിയില്‍ അടക്കം ചെയ്യാന്‍ ആകില്ലെന്ന് ഇടവക വികാരിയിലൂടെ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. ഈ സംഭവം അന്ന് ഏറെ വിവാദം സൃഷ്ടിച്ചതോടെ ചില ഉപാധികളോടെ സെമിത്തേരിയില്‍ അടക്കം ചെയ്യാന്‍ അനുമതി ലഭിച്ചു. എന്നാല്‍ കുടുംബ കല്ലറയില്‍ അടക്കം ചെയ്യുന്നതിനും സംസ്‌കാരത്തിനുള്ള ആചാര ചടങ്ങുകളും വിലക്കി. സഭ മുന്നോട്ട് വെച്ച നിബന്ധനകള്‍ തള്ളിക്കളഞ്ഞ് കുടുംബാംഗങ്ങള്‍ പിറ്റേന്ന് വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു.
സഭക്കെതിരായ പുസ്തകം എഴുതിയതിന്റെ പേരില്‍ മരിക്കുന്നതിന് നാല് വര്‍ഷം മുമ്പ് ബിഷപ്പ് കെ ജി ദാനിയേല്‍ സി സി ജേക്കബിനെ സഭയില്‍ നിന്നും പുറത്താക്കിയിരുന്നു. ഈ ഉത്തരവ് 2009 ല്‍ ഈരാറ്റുപേട്ട മുന്‍സിഫ് കോടതി അസാധുവാക്കിയിരുന്നു. ഇതിനെതിരെ ബിഷപ്പ് നല്‍കിയ അപ്പീല്‍ 2011 ല്‍ പാലാ മുന്‍സിഫ് കോടതി തളളി. തനിക്ക് അനുകൂലമായ കോടതി ഉത്തരവ് നടപ്പാക്കാതിരുന്ന ബിഷപ്പിനെതിരെ കോടതിയലക്ഷ്യ കേസ് നല്‍കി വിധി വരാനിരിക്കെയായിരുന്നു സി സി ജേക്കബിന്റെ അന്ത്യം. ബിഷപ്പും ഇടവക വികാരി ജോസലിന്‍ ചാക്കോ എന്നിവര്‍ 9.95000 രൂപയും കോടതി ചെലവും സി സി ജേക്കബിന്റെ ഭാര്യക്കും രണ്ട് മക്കള്‍ക്കും നല്‍കണമെന്നാണ് വിധി.
മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗവും മുട്ടം ഗ്രാമപ്പഞ്ചായത്ത മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന ജേക്കബ് 23 വര്‍ഷം മേലുകാവ് ഹെന്‍ട്രി ബേക്കര്‍ കോളജ് ചരിത്ര വിഭാഗം മേധാവിയായിരുന്നു.
ഈസ്റ്റ് കേരള മഹാ ഇടവകയില്‍ ശിശു സ്‌നാനം മാത്രമാണ് നിലനില്‍ക്കുന്നത്. മധ്യകേരളം ഉള്‍പ്പെടെയുള്ള മറ്റ് ഇടവകകള്‍ ശിശുസ്‌നാനത്തോടൊപ്പം മുതിര്‍ന്നവരെയും സ്‌നാനപ്പെടുത്തുന്നുണ്ട്. അതിനാല്‍ ആ സഭകളിലേക്ക് കൂടുതല്‍ ആളുകള്‍ പുതുതായി എത്തുന്നുമുണ്ട്. ഈ സ്‌നാനമാണ് ശരി എന്ന നിലപാടായിരുന്നു പുസ്തകത്തില്‍ ഇദ്ദേഹം ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് സ്ഥാപിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, സഭാധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ ശിശുസ്‌നാനം മാത്രമാണ് ശരി എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ഈ പുസ്തകം സഭാവിശ്വാസികളെ വഴി തെറ്റിക്കാനുള്ള അരുളപ്പാടുകളാണെന്ന് ചൂിക്കാണിക്കുകയും ചെയ്തു.
അതേ സമയം ബിഷപ്പ് പദവിയിലേക്ക്് കെ ജി ദാനിയേലിനെതിരെ സി സി ജേക്കബിന്റെ ഭാര്യാ സഹോദരന്‍ ഫാ. പി വി ജോസഫ് മത്സരിച്ചിരുന്നു. ഇതിലുളള വൈരാഗ്യമാണ് സിസി ജേക്കബിന്റെ വിലക്കിലേക്ക് നയിച്ചതെന്ന് ഒരു വിഭാഗം വൈദികരും വിശ്വാസികളും പറയുന്നു. അഡ്വക്കറ്റുമാരായ പി ബിജു, എസ് കണ്ണന്‍ എന്നിവരാണ് ജേക്കബിന്റെ കുടുംബാംഗങ്ങള്‍ക്ക് വേ