Connect with us

International

അസാഞ്ചേക്ക് മതിയായ നഷ്ടപരിഹാരം നല്‍കണം: യു എന്‍ സമിതി

Published

|

Last Updated

ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അസാഞ്ചെ വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നു

ലണ്ടന്‍: വിക്കീലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയെ ഉടന്‍ വിട്ടയക്കണമെന്നും അന്യാമായ തടവിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും സ്വീഡിഷ്, ബ്രിട്ടീഷ് സര്‍ക്കാറിനോട് യു എന്‍ സമിതി ആവശ്യപ്പെട്ടു. 2010 മുതല്‍ അസാഞ്ചെ അന്യായമായി തടവില്‍ കഴിയുകയാണെന്നും യു എന്‍ മനുഷ്യാവകാശ സംഘടനാ മേധാവി പറഞ്ഞു.
ലണ്ടനിലെ ഇക്വഡോര്‍ എംബസിയിലെ വാസം നിയമവിരുദ്ധമാണെന്ന് കാണിച്ച് അസാഞ്ചെ യു എന്നില്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കവയാണ് യു എന്‍ സമിതി ഇരുസര്‍ക്കാറിനോടും പുതിയ നിര്‍ദേശം വെച്ചത്. എന്നാല്‍ ഈ നിര്‍ദേശം ഇരുരാജ്യങ്ങളും തള്ളി. അതേസമയം യു എന്‍ സമിതിയുടെ കണ്ടെത്തലുകള്‍ തനിക്കെതിരെ ചുമത്തിയ എല്ലാ ആരോപണങ്ങളുടെ മേലുള്ള വിജയമാണെന്ന് എംബസിയില്‍ വെച്ച് അദ്ദേഹം നടത്തിയ വീഡിയോ കോണ്‍ഫറസില്‍ പറഞ്ഞു. അസാഞ്ചെയെ ഉടന്‍ തന്നെ മോചിപ്പിക്കണമെന്നും അമേരിക്ക അദ്ദേഹത്തിന് സുരക്ഷ നല്‍കണമെന്നും അദ്ദേഹത്തിന്റെ വക്കീല്‍ മെലിന്‍ഡാ ടെയ്‌ലര്‍ ആവശ്യപ്പെട്ടു. ദീര്‍ഘകാലത്തെ അന്യായ തടങ്കല്‍ വഴി അദ്ദേഹത്തിന്റെ മാനസിക നില തെറ്റിയിട്ടുണ്ടെന്ന് അദ്ദേഹം വാദിച്ചു.
യു എന്‍ സമിതിയുടെ കണ്ടെത്തല്‍ സ്വീഡനും ബ്രിട്ടനും അംഗീകരിക്കണമെന്ന് സമിതിയിലെ സ്പാനിഷ് അംഗം ബല്‍തസര്‍ ഗാര്‍സോണ്‍ പറഞ്ഞു. സമിതിയുടെ കണ്ടെത്തലുകള്‍ക്ക് നിയമ പരിരക്ഷയില്ലെന്ന് ഇരുരാജ്യങ്ങളിലെയും അംഗങ്ങള്‍ പറഞ്ഞു.ഇരു സര്‍ക്കാറുകളൈയും സ്വകാര്യമായി അറിയിക്കാതെ യു എന്‍ സമിതിയുടെ കണ്ടെത്തല്‍ വെളിപ്പെടുത്തിയതില്‍ ബ്രിട്ടീഷ്, സ്വീഡിഷ് സര്‍ക്കാറുകള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. സമിതിയുടെ കണ്ടെത്തല്‍ ശുദ്ധ അസംബന്ധമാണെന്ന് ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി ഫിലിഫ് ഹോളണ്ട് പറഞ്ഞു.

 

Latest