Connect with us

International

ചൈനയില്‍ 200 വെബ്‌സൈറ്റുകള്‍ക്ക് നിരോധം

Published

|

Last Updated

ബീജിംഗ്: അശ്ലീലരംഗങ്ങളുള്‍ക്കൊള്ളുന്നതെന്നും ഭീകരാവാദത്തിനും ചൂതാട്ടത്തിനും പ്രേരിപ്പിക്കുന്നതെന്നും ചൂണ്ടിക്കാട്ടി നൂറ് കണക്കിന് വെബ്‌സൈറ്റുകളും ആയിരക്കണക്കിന് അക്കൗണ്ടുകളും ചൈന നിരോധിച്ചു. 200 അനധികൃത വെബ്‌സൈറ്റുകളും വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലുള്ള ആറായിരം അക്കൗണ്ടുകളും നിരോധിച്ചതായി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അനധികൃതമായി തോക്കുകള്‍ വിപണനം ചെയ്യുന്ന വെബ്‌സൈറ്റുകള്‍, വിദേശ പഠനത്തിന് വിദ്യാര്‍ഥികളെ അനധികൃതമായി റിക്രൂട്ട്‌മെന്റ് ചെയ്യുന്ന സൈറ്റുകള്‍, വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന സൈറ്റുകള്‍ തുടങ്ങിയവ നിരോധിച്ചവയില്‍ പെടും.
നാസി ആശയം പ്രചരിപ്പിക്കുന്ന ഓഹരി വിപണിയില്‍ സജീവമായി ഇടപെടുന്ന അക്കൗണ്ടുകളും നിരോധിച്ചിട്ടുണ്ട്. വി ചാറ്റ്, ടെന്‍സെറ്റ് ക്യൂ ക്യൂ, ബെയ്ദു തിയേബ കമ്മ്യൂനിറ്റി, സിനാ വെബിയെ തുടങ്ങിയ സോഷ്യല്‍ മീഡയയിലെ അക്കൗണ്ടുകളും നിരോധിച്ചിട്ടുണ്ട്.