ഗുജറാത്തില്‍ ബസ് നദിയിലേക്കു മറിഞ്ഞ് 37 മരണം

Posted on: February 5, 2016 9:26 pm | Last updated: February 6, 2016 at 10:53 am

BUS ACCIDENTഅഹമ്മദാബാദ്: ഗുജറാത്തില്‍ ബസ് പാലത്തില്‍നിന്നു നദിയിലേക്കു മറിഞ്ഞ് 37 പേര്‍ മരിച്ചു. നവസാരി ജില്ലയിലെ സുപ ഗ്രാമത്തിലായിരുന്നു സംഭവം. ഗുജറാത്ത്് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. പൂര്‍ണ നദിയിലേക്കാണു ബസ് മറിഞ്ഞത്.

നവസാരിയില്‍ നിന്നും ബസ് യുകായിലേക്കു പോകുകയായിരുന്നു. ബസില്‍ 65 ഓളം യാത്രക്കാരുണ്ടായിരുന്നുവെന്നാണു റിപ്പോര്‍ട്ട്. ഇതുവരെ 36 യാത്രക്കാരുടെ മൃതദേഹങ്ങള്‍ നദിയില്‍നിന്നു കണ്ടെടുത്തു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.